ഹരികൃഷ്ണൻസിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത് ഷാറൂഖാൻ;  ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഫാസിൽ

ഹ​രി​കൃ​ഷ്ണ​ൻ​സി​ൽ പ​ല​ര്‍​ക്കും പ​ല​തും ഞാ​ന്‍ അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്ന​ത് തു​ട​ക്കം മു​ത​ലേ ജൂ​ഹി ചൗ​ള ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം അ​വ​ര്‍ ലാ​ലി​നോ​ടും മ​മ്മൂ​ട്ടി​യോ​ടും പ​റ​ഞ്ഞു,

ഒ​രു​പാ​ട് സം​വി​ധാ​യ​ക​രെ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷെ ഇ​ങ്ങ​നെ അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്ന ആ​രു​മി​ല്ല എ​ന്ന്. ആ ​സ​മ​യ​ത്ത് ഏ​തോ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ട്ടി​യി​ലു​ള്ള ഷാ​രൂ​ഖ് ഖാ​നോ​ടും ജൂ​ഹി ഈ ​വി​വ​രം പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സം ഷാ​രൂ​ഖ് ഖാ​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍​സി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി. സ​ര്‍ എ​നി​ക്കീ സി​നി​മ​യി​ല്‍ ഒ​രു ഷോ​ട്ടെ​ങ്കി​ലും വേ​ണം, എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും വ​രാമെ​ന്നു പ​റ​ഞ്ഞു.

ബോ​ളി​വു​ഡി​ന്‍റെ മെ​ഗാ താ​ര​മാ​ണ് ഓ​ഫ​ര്‍ ത​രു​ന്ന​ത്. എ​ന്ത് ചെ​യ്യും? ഒ​ടു​വി​ല്‍ എ​ന്‍റെ മ​ന​സി​ലൊ​രു വ​ഴി തെ​ളി​ഞ്ഞു. ഹ​രിക്കാണോ കൃ​ഷ്ണനാണോ  മീ​ര എ​ന്ന ആ​കാം​ക്ഷ ക​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ഷാ​രൂ​ഖ് വ​ന്ന് മീ​ര​യെ സ്വ​ന്ത​മാ​ക്കു​ന്ന​താ​യി ഒ​രു ക്ലൈ​മാ​ക്‌​സ്.

അ​തി​ന്‍റെ ചി​ല സ്റ്റി​ല്ലു​ക​ളും എ​ടു​ത്തു. അ​പ്പോ​ള്‍ അ​ടു​ത്ത പ്ര​ശ്‌​നം. ഷാ​രൂ​ഖ് ഖാ​ന്‍ സി​നി​മ​യി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത പ​ര​ക്കു​ന്ന​തോ​ടെ പ്രേ​ക്ഷ​ക​ര്‍ ഈ ​ക്ലൈ​മാ​ക്‌​സ് പ്ര​തീ​ക്ഷി​ക്കും.

അ​തു പ​ട​ത്തി​ന്‍റെ ക​ഥാ​ഗ​തി​യി​ലു​ള്ള കൗ​തു​കം മു​ഴു​വ​ന്‍ ന​ശി​പ്പി​ക്കും. അ​ങ്ങ​നെ ഹ​രി​കൃ​ഷ്ണ​ന്‍​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ഷാ​രൂ​ഖി​നെ ഒ​ഴി​വാ​ക്കി.          -ഫാ​സി​ല്‍ 

Related posts

Leave a Comment