‘നീ ​ഒ​രു പ്ര​ചോ​ദ​ന​മാ​ണ്!. ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ’: ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഹി​റ്റാ​യ​തോ​ടെ നി​വി​ൻ പോ​ളി​ക്ക് ആ​ശം​സ​ക​ളു​മാ​യി അ​ജു വ​ർ​ഗീ​സ്

മ​ല​യാ​ള​സി​നി​മ​യി​ൽ പു​തി​യ ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യ നി​വി​ൻ പോ​ളി​യു​ടെ ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് മാ​റി​യ​തി​നു പി​ന്നാ​ലെ നി​വി​ന്‍റെ വ​ലി​യ നേ​ട്ടം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് നേ​ര​ത്തെ പ്ര​വ​ചി​ച്ചി​രു​ന്ന​താ​യി ന​ട​ൻ അ​ജു​വ​ർ​ഗീ​സ്. നി​വി​ൻ പോ​ളി​യെ പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്തും ന​ട​നു​മാ​യ അ​ജു വ​ർ​ഗീ​സ് വൈ​കാ​രി​ക കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

അ​ജു​വി​ന്‍റെ വാ​ക്കു​ക​ൾ… ‘വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ന​ക്ക് ന​ഷ്ട​മാ​യ​തി​നെ, ക്ഷ​മ​യോ​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളോ​ടും കൂ​ടി​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, എ​ല്ലാ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളെ​യും ക​ടു​ത്ത വി​മ​ർ​ശ​ക​രെ​യും ഒ​രു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട് നീ ​നേ​ടി​യെ​ടു​ത്ത​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നീ ​ഒ​രു പ്ര​ചോ​ദ​ന​മാ​ണ്!. ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ.

വി​നീ​തി​ന്‍റെ ഒ​രു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ചി​ത്രം. ‘നി​തി​ൻ മോ​ളി​വു​ഡ്’ എ​ന്ന് എ​ഴു​തി​യ ഒ​രു പ്ല​ക്കാ​ർ​ഡ് വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ ​രം​ഗം വി​വ​രി​ച്ച ശേ​ഷം, വി​നീ​ത് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു ഇ​ത് വ​ള​രെ വേ​ഗം, അ​തി​വേ​ഗം സം​ഭ​വി​ക്കു​മെ​ന്ന്’ അ​ജു കു​റി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ​യി​ൽ നി​തി​ൻ മോ​ളി എ​ന്ന സൂ​പ്പ​ർ​താ​ര​മാ​യാ​ണ് നി​വി​ൻ വേ​ഷ​മി​ട്ടി​രു​ന്ന​ത്. നി​ര​വ​ധി പ​രാ​ജ​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഗം​ഭീ​ര ഹി​റ്റ് സ്വ​ന്ത​മാ​ക്കി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു നി​വി​ന്‍റെ നി​തി​ൻ മോ​ളി. നി​വി​ന്‍റെ ത​ന്നെ ക​രി​യ​റി​ലെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും താ​ര​പ​ദ​വി​യെ​യും സ്പൂ​ഫ് ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു നി​തി​ൻ മോ​ളി. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യാ​ണ് മ​ല​യാ​ള​ത്തി​ൽ ഇ​ന്‍​ഡ​സ്ട്രി ഹി​റ്റ് അ​ടി​ച്ച് നി​വി​ൻ മു​ന്നേ​റു​ന്ന​ത്.

ഇ​തി​നി​ടി​യി​ൽ ബി​എ​ച്ച്‌​യു (ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ്) കേ​ര​ള ബോ​ക്സ്ഓ​ഫി​സി​ൽ ഏ​റ്റ​വു​മ​ധി​കം ക​ല​ക്‌​ഷ​ൻ നേ​ടു​ന്ന ചി​ത്ര​മാ​യി മാ​റി. ഏ​ക​ദേ​ശം 130 കോ​ടി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം വാ​രി​യ​ത്. ഈ ​വ​ര്‍​ഷം ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ ‘വാ​ഴ 2’വി​നെ ത​ക​ർ​ത്താ​ണ് ‘ബെ​ത്‌​ല​ഹേം’ ഇ​ന്‍​ഡ​സ്ട്രി ഹി​റ്റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

123 കോ​ടി​യാ​യി​രു​ന്നു വാ​ഴ 2വി​ന്‍റെ കേ​ര​ള ബോ​ക്‌​സ് ഓ​ഫി​സ് ക​ല​ക്‌​ഷ​ന്‍. സി​നി​മ മൂ​ന്നാം വാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ആ​ഗോ​ള ബോ​ക്സ്ഓ​ഫി​സ് ക​ല​ക്‌​ഷ​ൻ 288 കോ​ടി​യാ​ണ്. അ​തേ​സ​മ​യം ആ​ഗോ​ള ക​ല​ക്‌​ഷ​നി​ൽ (300 കോ​ടി) ഇ​പ്പോ​ഴും മു​ന്നി​ൽ ലോ​ക​യാ​ണ്.

Related posts

Leave a Comment