വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ തി​രി​കെ ന​ട​ന്ന് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി; വീ​ഡി​യോ വൈ​റ​ൽ

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ എ​ളി​മ​യാ​ർ​ന്ന പ്ര​വ​ർ​ത്ത​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ത​നി​ക്കാ​യി വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റോ​ട് വ്യ​ക്തി​പ​ര​മാ​യി ന​ന്ദി പ​റ​യാ​നാ​യി അ​ദ്ദേ​ഹം തി​രി​കെ ന​ട​ന്നു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ വെ​ച്ചാ​ണ് 18-ാമ​ത് ബി​ആ​ർ​ഐ​സി​എ​സ് ഉ​ച്ച​കോ​ടി ന​ട​ന്ന​ത്. ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട കി​രീ​ടാ​വ​കാ​ശി കാ​റി​ൽ നി​ന്നി​റ​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യാ​ത്ര പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ത​നി​ക്കാ​യി വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റോ​ട് യാ​ത്ര പ​റ​യാ​ൻ മ​റ​ന്നു​പോ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ കാ​റി​ന​ടു​ത്തേ​ക്ക് തി​രി​കെ ന​ട​ന്നു.

തു​ട​ർ​ന്ന് കാ​ർ ഓ​ടി​ച്ച ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ​ക്ക് ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും അ​ദ്ദേ​ഹ​ത്തോ​ട് കു​റ​ച്ചു സ​മ​യം സം​സാ​രി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ തോ​തി​ലാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ച്ച ഈ ​എ​ളി​മ​യും സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ഡ്രൈ​വ​റോ​ട് കാ​ണി​ച്ച ആ​ദ​ര​വും ഏ​വ​രു​ടെ​യും മ​നം ക​വ​രു​ന്ന​താ​യി​രു​ന്നു.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ പ്ര​തി​നി​ധി​യാ​യാ​ണ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ഊ​ർ​ജ്ജ വി​ത​ര​ണം, വ്യാ​പാ​രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, വി​ദ്യാ​ഭ്യാ​സം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു.

 

 

 

Related posts

Leave a Comment