വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ സാ​ഹ​സം! രോ​ഗി​യെ തോ​ളി​ലേ​റ്റി​ക്കൊ​ണ്ട് കു​ടും​ബ​ത്തി​ന്‍റെ യാ​ത്ര; ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്, വി​മ​ർ​ശ​ന​ങ്ങൾ ഏ​റ്റുവാ​ങ്ങു​ന്നു

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​യെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ തോ​ളി​ലി​ലേ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്ന കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ മ​ണി​പ്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വെ​യ​ർ​ഹൗ​സു​ക​ളും റോ​ഡു​ക​ളും പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​ത ബ​ന്ധം പൂ​ർ​ണ​മാ​യി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ലെ റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സി​ൽ അ​ര​പ്പൊ​ക്ക​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തി​നാ​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ആം​ബു​ല​ൻ​സി​ന് ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് അ​ണ്ട​ർ​പാ​സി​ന് അ​പ്പു​റം കി​ട​ന്ന ആം​ബു​ല​ൻ​സി​ന് അ​ടു​ത്തേ​ക്ക് രോ​ഗി​യു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ തോ​ളി​ലേ​റ്റി​ക്കൊ​ണ്ട് മ​ലി​ന​ജ​ല​വും വെ​ള്ള​ക്കെ​ട്ടും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു.

മു​ട്ട​റ്റ​ത്തോ​ളം വെ​ള്ള​ത്തി​ലൂ​ടെ സാ​ഹ​സി​ക​മാ​യി രോ​ഗി​യു​മാ​യി കു​ടും​ബം ന​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഓ​ട​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ വീ​ഴ്ച വ​രു​ത്തി​യ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും സ​ർ​ക്കാ​രി​നു​മെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഓ​ൺ​ലൈ​നി​ൽ ഉ​യ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

 

 

Related posts

Leave a Comment