ഒ​ൻ​പ​താം നി​ല​യി​ലെ ജ​ന​ൽ​പ​ടി​യി​ലി​രു​ന്ന് മ​ഴ ന​ന​ഞ്ഞ കു​ട്ടി​ക​ൾ; ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​യോ​ട് ത​ട്ടി​ക്ക​യ​റി അ​മ്മ! വീ​ഡി​യോ വൈ​റ​ൽ

ഒ​ൻ​പ​താം നി​ല​യി​ലെ ജ​ന​ൽ​പ​ടി​യി​ലി​രു​ന്ന് അ​പ​ക​ട​നി​ല​യി​ൽ മ​ഴ ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ശാ​സി​ച്ച അ​യ​ൽ​വാ​സി​ക്ക് അ​മ്മ​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. ഉ​യ​ർ​ന്ന ഫ്ലാ​റ്റി​ന്‍റെ ജ​ന​ൽ​പ്പാ​ളി​ക്ക് പു​റ​ത്തേ​ക്ക് ആ​ടി​യു​ല​ഞ്ഞ് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ക​ണ്ട് ഭ​യ​ന്ന അ​യ​ൽ​വാ​സി ബ​ഹ​ളം വെ​ച്ച് ഇ​വ​രെ മാ​റ്റി​യെ​ങ്കി​ലും, അ​തി​ന് പി​ന്നാ​ലെ അ​മ്മ ചോ​ദ്യം ചെ​യ്യ​ലു​മാ​യി എ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ശ​ര​ദ് യാ​ദ​വ് എ​ന്ന വ്യ​ക്തി താ​ൻ ക​ണ്ട ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ക്സി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്ത് എ​തി​ർ​വ​ശ​ത്തെ ഫ്ലാ​റ്റി​ന്‍റെ ഒ​ൻ​പ​താം നി​ല​യി​ലെ ജ​ന​ൽ​പ​ടി​യി​ലി​രു​ന്ന കു​ട്ടി​ക​ൾ ജ​ന​ലി​ന്‍റെ അ​ഴി​ക​ൾ​ക്കി​ട​യി​ലൂ​ടെ പു​റ​ത്തേ​ക്ക് കൈ​നീ​ട്ടി മ​ഴ​വെ​ള്ളം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന ഗ്രി​ല്ലു​ക​ൾ​ക്ക് പു​റ​ത്തു​ള്ള ഇ​ടു​ങ്ങി​യ ബോ​ർ​ഡി​ൽ കാ​ൽ​വെ​ച്ച് ഇ​വ​ർ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​പ​ക​ട​സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യ ശ​ര​ദ്, ത​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ഉ​റ​ക്കെ ശ​ബ്ദ​മു​ണ്ടാ​ക്കി കു​ട്ടി​ക​ളോ​ട് അ​ക​ത്തേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പേ​ടി​ച്ചു​പോ​യ കു​ട്ടി​ക​ൾ ഉ​ട​ൻ ത​ന്നെ മു​റി​ക്കു​ള്ളി​ലേ​ക്ക് പി​ൻ​വാ​ങ്ങി.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ളു​ടെ അ​മ്മ ശ​ര​ദി​നോ​ട് ത​ർ​ക്കി​ക്കാ​നെ​ത്തി. താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന മ​ട്ടി​ലാ​ണ് അ​മ്മ ത​ന്നോ​ട് പെ​രു​മാ​റി​യ​തെ​ന്നും, ഇ​ത്ര​യും ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ണി​ച്ചി​ട്ടും കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ ത​ന്നോ​ട് ക​യ​ർ​ക്കു​ക​യാ​ണെ​ന്നും ശ​ര​ദ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ​ൻ ജ​ന​ശ്ര​ദ്ധ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശ​ര​ദി​ന്‍റെ പ്ര​വ​ർ​ത്തി​യെ ഭൂ​രി​ഭാ​ഗം പേ​രും പി​ന്തു​ണ​ച്ചു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Man warns kids sitting on window ledge of 9th-floor flat, their mother confronts him

 

 

 

 

 

Related posts

Leave a Comment