പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി ഫോ​ണും വെ​ള്ളി​യ​ര​ഞ്ഞാ​ണ​വും ക​വ​ർ​ന്നു: 20കാരൻ പി​ടി​യി​ൽ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി ഫോ​ണും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സി​നെ (20) യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പാ​റ​ക്ക​ണ്ടി ബീ​വ​റേ​ജി​സി​ന് സ​മീ​പ​ത്തെ ഷൈ​ല​ജ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. അ​ഞ്ചു പ​വ​ന്‍റെ വെ​ള്ളി അ​ര​ഞ്ഞാ​ണ​വും മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ക്കാ​ട് സ്വാ​മി മ​ഠം, മു​നീ​ശ്വ​ര​ൻ കോ​വി​ൽ, പി​ള്ള​യാ​ർ കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment