ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ ആ​ക്ര​മ​ണം: ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ സ്മി​ത് മ​ച്ചാ​റി​ന് ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

അ​ബു​ദാ​ബി: ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ കോ​ക്പി​റ്റി​നു​ള്ളി​ല്‍ ഒ​മാ​നി സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന ഇ​ന്ത്യ​ന്‍ പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ സ്മി​ത് മ​ച്ചാ​റി​ന് ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്.

ആ​ക്ര​മ​ണ​ത്തി​ല്‍ മ​ച്ചാ​റി​ന്‍റെ ത​ല​യോ​ട്ടി​യി​ല്‍ ഡി​പ്രെ​സ്ഡ് ഫ്രാ​ക്ച​ര്‍ അ​ഥ​വാ ഒ​ടി​വ് സം​ഭ​വി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ത​ല​യോ​ട്ടി​യു​ടെ ഒ​രു ഭാ​ഗം അ​ക​ത്തേ​ക്ക് അ​മ​ര്‍​ന്നു​പോ​കു​ന്ന ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര പ​രി​ക്കാ​ണി​ത്. സൗ​ദി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.

കൈ​കാ​ലു​ക​ള്‍, നെ​ഞ്ച്, വ​യ​റി​ന്റെ മു​ക​ള്‍​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും പൈ​ല​റ്റി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ചി​കി​ത്സ​യോ​ട് ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ല​വി​ല്‍ അ​ബു​ദാ​ബി​യി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് 180 യാ​ത്ര​ക്കാ​രു​മാ​യി പോ​യ വി​മാ​ന​ത്തി​ന്‍റെ കോ​ക്‌​പി​റ്റി​ൽ​വ​ച്ച് പൈ​ല​റ്റി​ന് നേ​രെ സ​ഹ​പൈ​ല​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ലാ​ണ് പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് കു​ത്തേ​റ്റ​ത്. ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ സ​ഹ​പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​നെ കു​ത്തി വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റി​ട്ടും സ്മി​ത് മ​ച്ചാ​ർ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. തു​ട​ർ​ന്ന് കോ​ക്‌​പി​റ്റ് വാ​തി​ൽ തു​റ​ക്കാ​നു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യം തേ​ടി. വാ​തി​ൽ തു​റ​ന്ന​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്‌​പി​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് സ​ഹ​പൈ​ല​റ്റി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫ് ഡ്യൂ​ട്ടി പൈ​ല​റ്റു​മാ​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കാ​ട്ടി​യ ധൈ​ര്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​ശം​സി​ച്ചി​രു​ന്നു.

Related posts

Leave a Comment