മോ​ഡി​ഫി​ക്കേ​ഷ​ൻ സെ​റ്റ്: അ​നു​മ​തി​യോ​ടെ മാ​റ്റ​മാ​കാ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഏ​റെ ച​ര്‍​ച്ച​യും വി​വാ​ദ​വു​മാ​യ വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. എ​ന്നാ​ല്‍ നി​റം ഉ​ള്‍​പ്പ​ടെ ഏ​ഴ് മാ​റ്റ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​റം, എ​ന്‍​ജി​ന്‍, ചേ​സി​സ്, ബോ​ഡി ഘ​ട​ന എ​ന്നി​വ മാ​റ്റു​ന്ന​തി​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. അ​തേ​സ​മ​യം നി​യ​മ​പ്ര​കാ​രം വി​ല​ക്ക​പ്പെ​ട്ട നി​റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. മോ​ഡി​ഫി​ക്കേ​ഷ​ന് ര​ജി​സ്റ്റ​റിം​ഗ് അ​ഥോ​റി​റ്റി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്നും ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ര്‍ ജി. ​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വാ​ഹ​ന ക​മ്പ​നി​യു​ടെ സ​മാ​ന ശേ​ഷി​യു​ള്ള പു​തി​യ എ​ന്‍​ജി​നും ചേ​സി​സും മാ​ത്ര​മേ പ​ക​രം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. മ​റ്റൊ​രു മോ​ഡ​ലി​ന്‍റെ എ​ന്‍​ജി​ന്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ, അം​ഗീ​കൃ​ത കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ന്ധ​നം മാ​റ്റു​ന്ന​തി​നും പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം മാ​റ്റു​ന്ന​തി​നും അ​ഡാ​പ്റ്റ​ഡ് വാ​ഹ​ന​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍ ഈ ​മാ​റ്റ​ങ്ങ​ളെ​ല്ലാം ആ​ര്‍​സി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.

രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ഒ​റി​ജി​ന​ല്‍ ഉ​പ​ക​ര​ണ നി​ര്‍​മാ​താ​ക്ക​ളോ അ​വ​രു​ടെ ഡീ​ല​ര്‍​മാ​രോ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളോ വ​ഴി മാ​ത്ര​മേ ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ര​ജി​സ്റ്റ​റിം​ഗ് അ​ഥോ​റി​റ്റി വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഈ ​അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ക.

മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ന്‍ 52, സി​എം​വി​ആ​ര്‍ റൂ​ള്‍ 112 എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ്

Related posts

Leave a Comment