തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ വീഡിയോയിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ് സുരേഷ്. ശ്രീലേഖയ്ക്ക് പരാതികളുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കും. പാർട്ടിക്കകത്തുള്ള വിഷയങ്ങൾ പാർട്ടിക്ക് അകത്ത് തീർത്തു കൊള്ളാം. മേയർക്കെതിരായ പരാമർശങ്ങളിൽ ശ്രീലേഖയ്ക്ക് വീഴ്ച പറ്റിയോ എന്നത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സുരേഷ് പറഞ്ഞു.
അതേസമയം ഡൽഹിയിൽ പിണറായി വിജയൻ നടത്തിയ പ്രതിഷേധത്തിനെതിരെയും സുരേഷ് വിമർശിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഡൽഹിയിൽ സെറ്റിട്ട് മലയാള ചാനലുകൾക്ക് മുന്നിൽ നടത്തിയ നാടകമാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി പാറ്റകളുടെ അണിയായി. പ്രായമെങ്കിലും നോക്കണം. എസ്ഐആർ വന്നതുകൊണ്ടാണോ അധികാരം നഷ്ടപ്പെട്ടതെന്ന് പിണറായി വ്യക്തമാക്കണം. മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് വിഡി സതീശന്റേയും പിണറായിയുടെയും ചെകിട്ടത്ത് ഏറ്റ അടിയാണെന്നും സുരേഷ് വിമർശിച്ചു.
