മോ​ഷ്ടാ​വി​നെ പി​ടി​ക്കാ​ൻ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ തൂ​ങ്ങി; ക​ട​യു​ട​മ​യ്ക്ക് ദാ​രു​ണാ​നു​ഭ​വ​വും ഒ​ടു​വി​ൽ ര​ക്ഷ​പ്പെ​ട​ലും, വീ​ഡി​യോ വൈ​റ​ൽ

പ​ഞ്ചാ​ബി​ലെ ലൂ​ധി​യാ​ന​യി​ൽ ഐ​ഫോ​ൺ മോ​ഷ്ടാ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച ക​ട​യു​ട​മ​യ്ക്ക് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടേ​ണ്ടി​വ​ന്നു. ഐ​ഫോ​ൺ 17 പ്രോ ​മാ​ക്സ് മോ​ഷ്ടി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ പി​ടി​ച്ച ക​ട​യു​ട​മ​യെ ഏ​ക​ദേ​ശം 15 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മോ​ഷ്ടാ​വ് വ​ലി​ച്ചി​ഴ​ച്ച​ത്. പ​രി​ക്കേ​റ്റെ​ങ്കി​ലും ഒ​ടു​വി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ​തോ​ടെ ഫോ​ൺ ഉ​പേ​ക്ഷി​ച്ച് പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ഈ ​സം​ഭ​വം വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2:55 ഓ​ടെ​യാ​ണ് സം​ഭ​വം. മീ​റ്റ് എ​ന്ന ക​ട​യു​ട​മ​യു​ടെ ഷോ​പ്പി​ൽ രാ​വി​ലെ 11 മ​ണി​യോ​ടെ​യെ​ത്തി​യ പ്ര​തി, ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റി​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ വീ​ണ്ടും ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ ഒ​രു ഫോ​ൺ പെ​ട്ടെ​ന്ന് ത​ന്‍റെ ഷ​ർ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്ക് പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ പി​ന്നാ​ലെ ക​ട​യു​ട​മ മീ​റ്റ് ഓ​ടി​യെ​ത്തു​ക​യും സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലെ കാ​രി​യ​റി​ൽ പി​ടി​കൂ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​ർ​ത്താ​ൻ ത​യ്യാ​റാ​കാ​ത്ത പ്ര​തി സ്കൂ​ട്ട​ർ കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ മു​ന്നോ​ട്ട് ഓ​ടി​ക്കു​ക​യും, മീ​റ്റി​നെ റോ​ഡി​ലൂ​ടെ 10 മു​ത​ൽ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്തു.

ഒ​ടു​വി​ൽ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മോ​ഷ്ടാ​വ് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫോ​ണും ആ​ക്ടി​വ സ്കൂ​ട്ട​റും അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പ്ര​തി കാ​ൽ​ന​ട​യാ​യി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. താ​ൻ മോ​ഷ്ടാ​വി​നെ പി​ന്തു​ട​ർ​ന്ന് പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വ്യാ​പാ​രി​ക​ൾ ആ​രും സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്ന് മീ​റ്റ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment