എ​ല്ലാ ദി​വ​സ​വും തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കും, രോ​ഗാ​വ​സ്ഥ​യി​ലാ​യ​വ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്യും: ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ തെ​രു​വു​നാ​യ ക​ടി​ച്ചു

അ​രൂ​ര്‍: ദി​വ​സ​വും തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്തും രോ​ഗാ​വ​സ്ഥ​യി​ലാ​യ നാ​യ്ക്ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ തെ​രു​വു​നാ​യ ക​ടി​ച്ചു. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ എ​ട്ടു ക​ണ്ട​ത്തി​ല്‍ ഉ​ണ്ണി​ക്ക് (36) ആ​ണ് ക​ടി​യേ​റ്റ​ത്.

അ​രൂ​ക്കു​റ്റി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ തെ​രു​വു​നാ​യ​ക​ള്‍​ക്ക് ബി​സ്‌​ക​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്തു​കൊ​ണ്ടി​രി​രു​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ വ​ല​ത് കൈ​ക്കും വ​ല​ത് തു​ട​യി​ലും ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് അ​രൂ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment