വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പ​ണം: സ്കൂ​ളി​ലെ​ത്തി​യ പ്രി​ൻ​സി​പ്പ​ലി​നെ ത​ട​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും

വ​യ​നാ​ട്: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​ക​വെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ദ്യ​പി​ച്ചെ​ന്ന് പ​രാ​തി. മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ മ​ദ്യ​പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​ജി​സും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ർ​ഥി​ക​ളോ​ടും മ​റ്റ് ജീ​വ​ന​ക്കാ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. പി​ടി​എ പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യാ​ത്ര ക​ഴി​ഞ്ഞ് സം​ഘം സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ പ്രി​ൻ​സി​പ്പ​ലി​നെ ര​ക്ഷി​താ​ക്ക​ൾ ത​ട​ഞ്ഞു. തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് നി​ർ​ദേ​ശം ന​ൽ​കി. വ​യ​നാ​ട് ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മാ​യ ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​യും ആ​വ​ശ്യം. ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment