കേ​ര​ള​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്കി​യ​തോ​ടെ അ​ട​വു​ക​ൾ മാ​റ്റി ല​ഹ​രി​സം​ഘം

ഇ​രി​ട്ടി : കേ​ര​ള​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന. പ​രി​ശോ​ധ ശ​ക്ത​മാ​ക്കി​യ​തോ​ടെ ല​ഹ​രി സം​ഘ​ത്തി​ലെ പ്ര​മു​ഖ​ർ എ​ല്ലാം​ത​ന്നെ കേ​ര​ള​ത്തി​ന് പു​റ​ത്ത് ബം​ഗ​ളു​രു ഉ​ൾ​പ്പെ​ടെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന.

പൊ​ലി​സി​നും എ​ക്‌​സൈ​സി​നും ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പോ​ലും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ലാ​യും എം​ഡി​എം​എ എ​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ പൊ​ലി​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ണ്. ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് സം​ഘ​ങ്ങ​ളു​ടെ പു​തി​യ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടു​പു​ഴ​യി​ൽ പൊ​ലി​സി​നും എ​ക്‌​സൈ​സി​നും വി​ശ്വ​സ​നീ​യ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ര​ഹ​സ്യ വി​വ​രം ശ​രി​യാ​യി​രു​ന്നെ​ങ്കി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് സം​ഘം പു​തി​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി പൊ​ലി​സും എ​ക്‌​സൈ​സും ക​രു​തു​ന്നു.

ഇ​ട​ക്ക് വ​ച്ച് സം​ഘം വാ​ഹ​നം മാ​റു​ന്ന​താ​യും അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ല​ഹ​രി ക​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ചും പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ഇ​വ​ർ സ്വീ​ക​രി​ക്കു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ പൊ​ലി​സും എ​ക്‌​സൈ​സും ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ൽ നി​ന്നും ന​ട​ന്നു​വ​രു​ന്ന​വ​രു​ടെ കൈ​വ​ശ​വും ലോ​റി ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി​വ​രു​ന്ന​വ​രു​ടെ കൈ​വ​ശ​വും ല​ഹ​രി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.

പ​ഴം പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ ലോ​ഡു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക പ്ര​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ടാ​ണ്. മാ​ത്ര​മ​ല്ല ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ വ​ള​രെ ചെ​റി​യ പാ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന എം​ഡി​എം​എ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യും ദു​ഷ്ക​ര​മാ​ണ്. എ​ങ്കി​ലും ല​ഹ​രി സം​ഘ​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പൊ​ലി​സും എ​ക്‌​സൈ​സും.

Related posts

Leave a Comment