എ​ല്‍​നി​നോ പ്ര​തി​ഭാ​സം; വി​ള​വ് കു​ത്ത​നെ കു​റ​യു​ന്നു, അ​രി​വി​ല ഉ​യ​രു​ന്നു

കോ​ട്ട​യം: കാ​ല​വാ​സ്ഥ​യി​ലു​ണ്ടാ​യ പു​തി​യ പ്ര​തി​ഭാ​സ​മാ​യ എ​ല്‍​നി​നോ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ന്ധ്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ള്‍ നെ​ല്‍​കൃ​ഷി​യു​ടെ ഒ​രു വി​ള വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ കേ​ര​ള​ത്തി​ല്‍ അ​രി​വി​ല ഉ​യ​രു​ന്നു. എ​ല്‍​നി​നോ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി കു​ടി​വെ​ള്ളം സം​ര​ക്ഷി​ച്ച് നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​രു​വി​ള വേ​ണ്ട​ന്നു വ​യ്ക്കു​ന്ന​ത്. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ത​ന്നെ കൃ​ഷി​ക്കാ​രോ​ട് ഇ​തി​നു​ള്ള അ​ഭ്യ​ര്‍​ഥ​ന മു​ന്നോ​ട്ടു വ​ച്ചു​ക​ഴി​ഞ്ഞു. ആ​ന്ധ്ര​യി​ല്‍ കാ​ര്‍​ഷി​ക കൂ​ട്ടാ​യ്മ​ക​ള്‍​ത​ന്നെ അ​ടു​ത്തൊ​രു കൃ​ഷി വേ​ണ്ടെ​ന്നു വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

വി​വി​ധ മി​ല്ലു​ക​ള്‍​ക്കു​വേ​ണ്ടി നെ​ല്ല് സം​ഭ​രി​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ള്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ് പ്ര​കാ​രം അ​രി വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ​ര​മാ​വ​ധി സ​ബ്സി​ഡി ന​ല്കി പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ സ്ഥി​തി മോ​ശ​മാ​കും. മ​ട്ട​യ​രി വി​ല ഓ​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​യെ​ത്തി​യി​രു​ന്നു. 55 രൂ​പ​യി​ലേ​ക്ക് കു​റ​ഞ്ഞ അ​രി​വി​ല ഇ​ന്ന​ലെ കി​ലോ​ഗ്രാ​മി​ന് 58ലെ​ത്തി. സു​രേ​ഖ അ​രി​യു​ടെ വി​ല 48ലു​മെ​ത്തി. പൊ​ന്നി​യ​രി​ക്ക് 40രൂ​പ​യു​മാ​യി.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ രൂ​പ​പ്പെ​ടു​ന്ന എ​ല്‍​നീ​നോ കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സം മൂ​ലം ഇ​ന്ത്യ​യി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ ഇ​ത്ത​വ​ണ ദു​ര്‍​ബ​ല​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ പ്ര​ധാ​ന ഖാ​രി​ഫ് സീ​സ​ണ്‍ വി​ള​യാ​യ നെ​ല്ലി​ന് വ​ലി​യ തോ​തി​ല്‍ ജ​ലം ആ​വ​ശ്യ​മാ​ണ്. ഈ ​സീ​സ​ണി​ല്‍ മ​ഴ​കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി​യു​ടെ വ്യാ​പ്തി കു​റ​യ്ക്കു​ക​യും ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു മു​ന്നി​ല്‍ ക​ണ്ട് രാ​ജ്യ​ത്തെ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ അ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും ചി​ല്ല​റ വി​ല്പ​ന വി​പ​ണി​യി​ലെ ല​ഭ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു കേ​ര​ള​ത്തി​ലെ വി​പ​ണി​യി​ല്‍ അ​രി​വി​ല ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കി​ലോ​യ്ക്ക് അ​ഞ്ചു രൂ​പ വ​ര്‍​ധി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി.


തെ​ല​ങ്കാ​ന​യി​ല്‍ ഡാ​മു​ക​ളി​ല്‍ പാ​തി​യി​ല്‍ താ​ഴെ​യാ​ണ് ജ​ല ശേ​ഖ​രം. മ​ണ്‍​സൂ​ണ്‍ 28 ശ​ത​മാ​നം കു​റ​വാ​ണ് കി​ട്ടി​യ​ത്. എ​ട്ട് മു​ത​ല്‍ 10 മാ​സം വ​രെ കു​ടി​വെ​ള്ള​ത്തി​ന് ക​രു​ത​ല്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സ്ഥി​തി. ജ​ല​ക്ഷാ​മം 1.3 ദ​ശ​ല​ക്ഷം ഹെ​ക് ട​ര്‍ പാ​ട​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍ 51 ശ​ത​മാ​ന​മാ​ണ് മ​ഴ​ക്കു​റ​വ്. 122 മേ​ഖ​ല​ക​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​യ വ​ര​ള്‍​ച്ച ബാ​ധി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ്. നെ​ല്‍​കൃ​ഷി ഇ​ട​ങ്ങ​ളി​ല്‍ 1.26 ല​ക്ഷം ഹെ​ക്ട​റി​ന്‍റെ കു​റ​വാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍. 3.09 ല​ക്ഷം ഹെ​ക് ട​റി​ലാ​ണ് ഇ​പ്പോ​ള്‍ ത​ന്നെ കു​റ​വ് വ​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലും നെ​ല്‍​കൃ​ഷി വ​ള​രെ മോ​ശ​മാ​ണ്. ജ​ല​ക്കു​റ​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ പ​ല മേ​ഖ​ല​ക​ളി​ലും വി​ത ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ സീ​സ​ണി​ല്‍ 28 ശ​ത​മാ​നം പാ​ട​ങ്ങ​ളി​ല്‍ കൃ​ഷി ഇ​റ​ക്കി​യി​ട്ടി​ല്ല. നാ​ല് ല​ക്ഷം ഹെ​ക്ട​റി​ന്‍റെ കു​റ​വാ​ണ് പോ​യ വ​ര്‍​ഷ​ത്തെ ഈ ​സീ​സ​ണെ അ​പേ​ക്ഷി​ച്ചു​ള്ള​ത്.

എ​ഥ​നോ​ള്‍ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു​വാ​യ ചോ​ളം കൃ​ഷി​യി​ലേ​ക്ക് നെ​ല്‍​ക​ര്‍​ഷ​ക​ര്‍ തി​രി​ഞ്ഞ​തും അ​രി വി​ല വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മാ​യി. രാ​ജ്യ​ത്തു പെ​ട്രോ​ളി​ല്‍ (ഇ20) ​എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തു​ന്ന​തി​നാ​ല്‍, ചോ​ള​ത്തി​ന് ഇ​പ്പോ​ള്‍ വ​ന്‍ ഡി​മാ​ന്‍റാ​ണ്. കാ​ലി​ത്തീ​റ്റ നി​ര്‍​മാ​ണ​ത്തി​ലെ പ്ര​ധാ​ന അം​സ്‌​കൃ​ത വ​സ്തു​വാ​യ ചോ​ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​യും ഉ​യ​ര്‍​ന്നു. എ​ഥ​നോ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് അ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള ധാ​ന്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന നി​യ​മം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment