കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രംഗത്ത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.
സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയത്. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി.
വിനോദ യാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
