സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ജാ​മ്യ​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ മൂ​ന്നു സ്ത്രീ​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. കേ​സി​ലെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി. വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​തു പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

മൂ​ന്ന് ഇ​ര​ക​ളി​ൽ ഒ​രാ​ളു​ടെ വി​സ്താ​രം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​തെ​ന്നും മ​റ്റൊ​രാ​ളു​ടെ വി​സ്താ​രം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ചാ​ര​ണ​ക്കോ​ട​തി അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ രാ​ഹ താ​ക്ക​റെ അ​റി​യി​ച്ചു. വി​സ്താ​ര​വേ​ള​യി​ൽ മൂ​ന്നാം ഇ​ര​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു നി​ർ​ദേ​ശം ന​ൽ​കി​യ സു​പ്രീം​കോ​ട​തി, തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

മ​ണി​പ്പു​രി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് 2023 മേ​യ് നാ​ലി​നാ​ണ് ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മൂ​ന്ന് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ക്രൂ​ര​കൃ​ത്യ​ത്തി​നി​ട​യി​ൽ ര​ണ്ടു സ്ത്രീ​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക​ക​യും ഇ​ര​ക​ളി​ൽ ഒ​രാ​ളു​ടെ പി​താ​വും സ​ഹോ​ദ​ര​നും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കു​റ്റ​കൃ​ത്യം ന​ട​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment