ല​ഡാ​ക്കി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം: ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. കാ​ർ​ഗി​ൽ ജി​ല്ല​യി​ലെ ന​മി​ക ലാ ​ചു​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബു​ധ​നാ​ഴ്‌​ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ കാ​ർ​ഗി​ൽ-​ലേ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം വി​ട്ട ഹെ​വി ഡ്യൂ​ട്ടി സൈ​നി​ക വാ​ഹ​നം ഏ​ക​ദേ​ശം 600 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ പൊ​ലി​സ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ര​ണ്ട് സൈ​നി​ക​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ഭൗ​തി​ക ശ​രീ​ര​ങ്ങ​ൾ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത വാ​ഖ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 12,139 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന നാ​മി​ക ലാ ​പാ​സ്, പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും അ​പ​ക​ട​ക​ര​വും ബു​ദ്ധി​മു​ട്ടേ​റി​യ​തു​മാ​യ റോ​ഡ് മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ്.

Related posts

Leave a Comment