ഉ​പ​രോ​ധം ലം​ഘി​ച്ചാ​ൽ ഇ​റാ​ൻ ക​പ്പ​ലു​ക​ൾ ക​ട​ലി​ൽ മു​ക്കും; ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ നാ​വി​ക ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​റാ​നി​യ​ൻ ക​പ്പ​ലു​ക​ൾ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​റാ​നെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഉ​പ​രോ​ധം ഭേ​ദി​ക്കാ​ൻ ഇ​റാ​ൻ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ മ​റ്റ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് സം​ഭ​വി​ച്ച​തു​പോ​ലെ ഇ​റാ​ന്‍റെ ക​പ്പ​ലു​ക​ളും ത​ക​ർ​ക്ക​പ്പെ​ടു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി. വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കാ​തെ ഇ​റാ​ൻ ച​ർ​ച്ച​ക​ൾ മ​നഃ​പൂ​ർ​വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പു​തു​വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​നെ​തി​രെ വീ​ണ്ടും സൈ​നി​ക ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല.

Related posts

Leave a Comment