ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്. പലരും അവരറിയാതെ കല്യാണം പോലും കഴിപ്പിച്ചിട്ടുണ്ട്. മറ്റുചിലരെ വേര്പിരിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയായത് ഐ വി ശശി-സീമ ദമ്പതികളാണ്. ഇരുവരും 37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വേര്‍പിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഐ വി ശശി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നാണ് ഐ വി ശശി ചോദിക്കുന്നത്. ‘എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണോ വിവാഹമോചനം? ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ വി ശശി. ബേര്ണിംങ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ കാസ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതിനുമുമ്പായി നടി കനിഹയാണ് സോഷ്യല്‍ മീഡിയയുടെ ‘ഡിവോഴ്സിന്’ ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാര്‍ത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അന്നും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ പിന്നീട് കനിഹ ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നിരുന്നു. അടുത്തിടെ നടന് വിജയരാഘവന്റെയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സാജന് പള്ളുരുത്തിയുടെയുമൊക്കെ ‘മരണവാര്‍ത്ത’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Related posts
സിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സഹകരണ ബാങ്ക് പൊളിഞ്ഞു; മകളുടെ വിവാഹവും ശസത്രക്രിയയും മുടങ്ങുന്ന അവസ്ഥയിൽ നിക്ഷേപകർ; പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് നിക്ഷേപകൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കുന്നില്ലെന്ന് പറയുന്നു. തിങ്കളാഴ്ച...തൃശൂരില്‍ കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍; സ്വന്തം വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും; പിന്നീട് സംഭവിച്ചതെന്ത്
തൃശൂര്‍: കാഞ്ഞാണിയില്‍നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ(24), മകള്‍ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച...ഇ.പിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ഇ.പി. മടങ്ങിയത് സെഞ്ച്വറിയടിച്ച ക്രിക്കറ്റ് താരത്തെപ്പോലെയെന്ന് കെ.സുധാകരന്
തിരുവനന്തപുരം: ഇ.പി അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്ക്കാരൻ. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം മുഴുവന്‍ കത്തും. ഇതോടെ പിണറായി വിജയനടക്കം അകത്തു പോകേണ്ടി വരുമെന്ന്...