വടകര: ഒന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്കന് അറസ്റ്റില്‍. ഏറാമല ആദിയൂര് കേളോത്ത് കണ്ടി രവികുമാറിനെയാണ്(58)വടകര സിഐ ടി.മധുസൂദനന് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന പ്രതി ഈ ബന്ധമുപയോഗിച്ചാണ് പീഡനം നടത്തിയത്. ഇയാള്‍ മദ്യപിക്കാറുണ്ടെന്നും മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പോലിസ് പറഞ്ഞു. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
Related posts
നവവധുവിനെ മര്‍ദിച്ച കേസ്; രാഹുല്‍ ജര്‍മനിയില്‍ എത്തി; നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുൽ പി. ഗോപാലന് ജർമനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ...രാഹുൽ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമം നടത്തി; അമ്മായിയമ്മയുമായി സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടായെന്ന് യുവതി
പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ രാഹുൽ തന്നെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും...ഹരിഹരന്റെ വീടിനുനേരേ ബോംബേറ്: പ്രതികളെക്കുറിച്ച് പോലീസിനു സൂചന; വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ അ്രകമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ച് പോലീസിനു സൂചന...