മു​ൻ ഡി​വൈ​എ​സ്പിയുടെ വെളിപ്പെടുത്തൽ ഫ​സ​ൽ വ​ധ​ക്കേ​സ് പുനരന്വേഷിക്കണമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി മു​ഹ​മ്മ​ദ് ഫ​സ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ടെ​ന്ന മു​ൻ ഡി​വൈ​എ​സ്പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ നി​സാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഫ​സ​ൽ വ​ധ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ സി​പി​എ​മ്മു​കാ​ർ പ്ര​തി​ക​ളാ​വു​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

വ​രാ​പ്പു​ഴ കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​ത് സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​കു​മെ​ന്ന ഭ​യ​മു​ള്ള​തി​നാ​ലാ​ണെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts