അ​ഭി​മ​ന്യു​വി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് പു​സ്ത​ക​വ​ണ്ടിയുമായി ഡിവൈഎഫ്ഐ

ക​രു​നാ​ഗ​പ്പ​ള്ളി : കൊ​ല​ച്ചെ​യ്യ​പെ​ട്ട എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ എ​സ് എ​ഫ് ഐ ​നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​നാ​യി ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക വ​ണ്ടി ശ്ര​ദ്ധേ​യ​മാ​യി.

ഡി​വൈ​എ​ഫ്ഐ ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി​യാ​ണ് പു​സ്ത​ക​വ​ണ്ടി​യു​ടെ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ജ​ൻ​മ​നാ​ടാ​യ വ​ട്ട​വ​ട​യി​ൽ ഒ​രു ലൈ​ബ്ര​റി എ​ന്ന​ത് അ​ഭി​മ​ന്യു​വി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. ഈ ​സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​നാ​യി ജ​ന​ങ്ങ​ളി​ൽ നി​ന്നും പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പു​സ്ത​ക​വ​ണ്ടി​യു​ടെ ഉ​ദ്ഘാ​ട​നം തൊ​ടി​യൂ​ർ അ​ര​മ​ത്തു​മ​ഠം ജം​ഗ്ഷ​നി​ൽ ഡിവൈഎ​ഫ് ഐ ​മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി ​ആ​ർ വ​സ​ന്ത് നി​ർ​വഹി​ച്ചു.​ തൊ​ടി​യു​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ച്ചു അ​ജി​കു​മാ​ർ അ​ധ്യക്ഷ​നാ​യി.​ സെ​ക്ര​ട്ട​റി യു ​വി​നോ​ദ് , സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി ​എ ബ്രി​ജി​ത്ത്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി ​ആ​ർ ശ്രീ​നാ​ഥ്, പ്ര​സി​ഡ​ന്‍റ്് ആ​ർ ര​ജ്ഞി​ത്ത്, ആ​ർ അ​ശ്വ​തി, ശി​ബി, ഹാ​ഷിം, സ​ദ്ദാം, ആ​ശ എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് മാ​രാ​രി​തോ​ട്ടം, ത​റ​യി​ൽ​മു​ക്ക്, ആ​ലും​ക​ട​വ് ,ചെ​റി​യ​ഴീ​ക്ക​ൽ, അ​ഴീ​ക്ക​ൽ സു​നാ​മി സ്മാ​ര​കം, ആ​ലും​പീ​ടി​ക, മ​ഞ്ഞാ​ടി​മു​ക്ക്, വ​ള്ളി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം കൊ​ച്ചാ​ലും​മൂ​ട്ടി​ൽ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ബി ​എ ബ്രി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​യാ​ദ് അ​ധ്യക്ഷ​നാ​യി.​ഹ​രി​കൃ​ഷ്ണ​ൻ, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പു​സ്ത​ങ്ങ​ൾ ന​ൽ​കി ജാ​ഥ​യെ സ്വീ​ക​രി​ച്ചു.​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പു​സ്ത​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്

Related posts