യ​ഥാ​ർ​ത്ഥ ഉ​ട​മ നി​കു​തി അ​ട​യ്ക്കാ​ൻ ചെന്നപ്പോള്‍ ! വ്യാജരേഖയുണ്ടാക്കി മറ്റൊരാളുടെ സ്ഥലം വിറ്റ് പണം തട്ടി; അബൂബക്കർ പ​രാ​തി​ക്കാ​രി​യെ വി​ശ്വ​സി​പ്പി​ച്ച​ത് ഇങ്ങനെ…

ക​രു​വാ​ര​കു​ണ്ട്: വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി പ​ട്ടാ​ന്പി ആ​മ​യൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് മ​റ്റൊ​രാ​ളു​ടെ സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്തു ന​ല്കി 20 ല​ക്ഷം ല​ക്ഷം രൂ​പ ത​ട്ടി​യ ആൾ അറസ്റ്റിൽ.

ക​രു​വാ​ര​കു​ണ്ട് ത​രി​ശ് മു​ള​ള​റ​യി​ലെ ചേ​രി​യോ​ട​ൻ അ​ബു​ബ​ക്ക​റി​നെ (51) യാ​ണ് ക​രു​വാ​ര​കു​ണ്ട് സി​ഐ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അറസ്റ്റുചെയ്ത​ത്.

ആ​മ​യൂ​ർ സ്വ​ദേ​ശി​ക്ക് തു​വ്വൂ​രി​ലു​ള്ള ഒ​രു സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും അ​തി​ന് കൃ​ത്രി​മ​മാ​യ സ്കെ​ച്ച് ത​യാ​റാ​ക്കി ന​ല്കു​ക​യും ചെ​യ്താ​ണ് പ്ര​തി പ​രാ​തി​ക്കാ​രി​യെ സ്ഥ​ല​മി​ട​പാ​ട് വി​ശ്വ​സി​പ്പി​ച്ച​ത്.

പി​ന്നീ​ട് മ​റ്റൊ​രാ​ളു​ടെ ക​രു​വാ​ര​കു​ണ്ട് ക​ൽ​ക്കു​ണ്ടി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര​വും പു​ൽ​വെ​ട്ട​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ നി​കു​തി ചീ​ട്ടും കാ​ണി​ച്ച് ത​ണ്ട​പ്പേ​ർ ക​ര​സ്ഥ​മാ​ക്കു​ക​യും പി​ന്നീ​ട് അ​യാ​ളു​ടെ പേ​രി​ൽ കൃ​ത്രി​മ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ക​രു​വാ​ര​കു​ണ്ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ല്കു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ഉ​ട​മ നി​കു​തി അ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് സ്ഥ​ലം വി​ല്പ​ന ന​ട​ന്ന​താ​യി രേ​ഖ​ക​ളി​ൽ ക​ണ്ട​ത്.

വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഈ ​കാ​ര്യം വ്യ​ക്ത​മാ​യാ​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​വു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​രു​വാ​ര​ക്കു​ണ്ട് സി​ഐ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​ജി​ത് മു​രാ​രി, എ​സ്‌​സി​പി​ഒ സ​നീ​ഷ് കു​മാ​ർ, ആ​ഷി​ഫ്, അ​നി​ൽ​ദേ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment