കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ അ​പ​ക​ടമ​ര​ണ​ങ്ങ​ൾ കൂടു​ന്നു; 30 ശ​ത​മാ​ന​വും ദേ​ശീ​യ​പാ​ത​ക​ളി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​സം​ഖ്യ ആ​ശ​ങ്കാ​ജ​ന​ക​മാ​യി ഉ​യ​രു​ന്ന​താ​യി കേ​ന്ദ്ര ഗ​വ​ൺ​മെന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണം കേ​വ​ലം ന​ഗ​ര​ങ്ങ​ളി​ലെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ദേ​ശീ​യ​പാ​ത​ക​ളി​ലും മ​റ്റ് ന​ഗ​രേ​ത​ര റോ​ഡു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ന​ട​ക്കു​ന്ന​തെ​ന്നും 2019-24 കാ​ല​യ​ള​വി​ലെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ 1.8 ല​ക്ഷ​ത്തി​ല​ധി​കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ങ്ങ​ളി​ൽ 30 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ദേ​ശീ​യ പാ​ത​ക​ളി​ലാ​ണ്.അ​തേ​സ​മ​യം അ​മ്പ​ത് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം (5 കോ​ടി) ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ൽ ഇ​തേ കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ആ​കെ മ​ര​ണ​ങ്ങ​ളു​ടെ 11.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ബാ​ക്കി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ സം​സ്ഥാ​ന ഹൈ​വേ​ക​ളി​ലും ഗ്രാ​മീ​ണ-​ജി​ല്ലാ റോ​ഡു​ക​ളി​ലു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് വ​കു​പ്പു​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 30,500-ല​ധി​കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡു​ക​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.

ന​ട​പ്പാ​ത​ക​ളു​ടെ അ​ഭാ​വം പ്ര​ധാ​ന കാ​ര​ണം;

ത​മി​ഴ്‌​നാ​ട് ഒ​ന്നാ​മ​ത്
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക​വും സു​ര​ക്ഷി​ത​വു​മാ​യ ന​ട​പ്പാ​ത​ക​ളും റോ​ഡ് ക്രോ​സിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​താ​ണ് ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് റോ​ഡ് സു​ര​ക്ഷാ വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 2024-ലെ ​ഏ​റ്റ​വും പു​തി​യ മ​ന്ത്രാ​ല​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ത്തി​ൽ ത​മി​ഴ്‌​നാ​ടാ​ണ് ഏ​റ്റ​വും മു​ന്നി​ൽ (4,712 മ​ര​ണം). തൊ​ട്ടു​പി​ന്നി​ൽ ബീ​ഹാ​ർ (4,149), മ​ഹാ​രാ​ഷ്‌ട്ര (3,344), പ​ശ്ചി​മ ബം​ഗാ​ൾ (3,241) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കി റോ​ഡു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് പ്ര​ധാ​ന റോ​ഡു​ക​ളി​ലൂ​ടെ ന​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തെ​ന്നും മു​ൻ റോ​ഡ് സു​ര​ക്ഷാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭ​യ് ദാം​ലെ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​രം ന​ട​ പ്പാ​ത​ക​ളി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​നു​ള്ള അ​വ​കാ​ശം പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെഭാ​ഗ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ റോ​ഡു​ക​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി കൃ​ത്യ​മാ​യ നി​ർ​വ​ചി​ക്ക​പ്പെ​ട്ട ന​ട​പ്പാ​ത​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റൊ​രു കേ​സി​ൽ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത അ​തി​വേ​ഗ ദേ​ശീ​യ​പാ​ത​ക​ളി​ൽ അ​വ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ സു​ര​ക്ഷാ സൈ​ൻ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി​യും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ളും ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​രും കാ​ൽ​ന​ട സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment