കുടുംബത്തോടുള്ള മുൻവൈരാഗ്യം യുവാവ് തീർത്തത് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച്; ഏനാത്ത് നടന്ന  സംഭവം…

ഏ​നാ​ത്ത്: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ്. ബു​ധ​നാ​ഴ്ച രാ​ത്രി 8.15നാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യുവതിക്ക്് ​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഏ​നാ​ത്ത്-​ഏ​ഴം​കു​ളം റോ​ഡി​ൽ ഏ​നാ​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ വ​ഞ്ചി​ക്കു സ​മീ​പം വ​ച്ചാ​ണ് ന​ട​ന്നു വ​ന്ന​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് സാ​ലി​യു​ടെ മു​ഖ​ത്തേ​ക്ക് ഒ​ഴി​ച്ച​ത്. മു​ഖ​ത്ത് ഒ​രു ഭാ​ഗ​ത്തും ക​ഴു​ത്തി​ലു​മാ​ണ് ആ​സി​ഡ് വീ​ണ​ത്.
കൊ​യ്പ​ള്ളി​മ​ല സ്വ​ദേ​ശി രാ​ജേ​ഷാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്ക് ത​ന്നോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​നാ​ത്ത് എ​സ്ഐ സ​ന്തോ​ഷ് പ​റ​ഞ്ഞു.

Related posts