അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​മി​ത വേ​ഗ​വും; പിപി റോഡിൽ വീണ്ടും അപകട പരമ്പര

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം – പാ​ലാ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഇ​ള​ങ്ങു​ള​ത്താ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഇ​ള​ങ്ങു​ളം പു​ല്ലാ​ട്ടു​ക​രോ​ട്ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ(82) മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ണ്ടും ഓ​ട്ടോ​റി​ക്ഷ​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യി. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ള​ങ്ങു​ളം ശാ​സ്താ​ക്ഷേ​ത്ര​ത്തി​നും എ​സ്എ​ൻ​ഡി​പി പ​ടി​ക്കു​മി​ട​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ആ​റു​മാ​സ​ത്തി​നി​ടെ പൊ​ൻ​കു​ന്നം – പാ​ലാ റോ​ഡി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 26 ഓ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ മു​പ്പ​തി​ൽ​പ​രം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നാ്ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​മി​ത വേ​ഗ​വു​മാ​ണ് പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts