ഇതാ നോക്കൂ ഒന്നര മാസം കൊണ്ട് കുറഞ്ഞത് അഞ്ച് കിലോ ! മെലിഞ്ഞ സന്തോഷം പങ്കുവച്ച് കനിഹ; ചിത്രങ്ങള്‍ വൈറലാകുന്നു…

ശക്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കനിഹ. വിവാഹശേഷവും സിനിമകളില്‍ സജീവമായ കനിഹ സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഇപ്പോള്‍ വണ്ണം കുറച്ചതിന്റെ വിശേഷം പങ്കുവച്ചാണ് താരം ആരാധകര്‍ക്കു മുമ്പിലെത്തിയത്. താരത്തിന്റെ പുതിയ ലുക്കിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

ആറ് ആഴ്ചയെടുത്ത് അഞ്ച് കിലോ കുറച്ചിരിക്കുകയാണ് താരമിപ്പോള്‍. സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പുതിയ ഫോട്ടോയും വിശേഷവും താരം പങ്കുവെച്ചത്. ഹെല്‍ത്തിയും ഫിറ്റ്‌നസുമായിരിക്കുവാനാണ് എന്നും താന്‍ ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബിക്കിനി ധരിച്ച് ബീച്ചില്‍ പോയതിന് തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്.ജയറാം ചിത്രമായ ലോനപ്പന്റെ മാമോദീസയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ,താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts