‘പെ​ട്ടെ​ന്നു​ണ്ടാ​യ പ​ക്ഷാ​ഘാ​തം, ഇ​ട​ത് വ​ശ​ത്ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ഫി​സി​യോ​തെ​റാ​പ്പി​യും റി​ഹാ​ബി​ലി​റ്റേ​ഷ​നും തു​ട​രു​ന്നു’: ഷു​ക്കൂ​ർ വ​ക്കീ​ൽ ആ​ശു​പ​ത്രി​യി​ൽ, പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സ​ഹോ​ദ​ര​ൻ

ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ സി. ​ഷു​ക്കൂ​ർ ആ​ശു​പ​ത്രി​യി​ൽ. സ​ഹോ​ദ​ര​ൻ മു​നീ​ർ അ​ൽ വ​ഫ​യാ​ണ് രോ​ഗ വി​വ​രം അ​റി​യി​ച്ച​ത്. പെ​ട്ടെ​ന്നു​ണ്ടാ​യ പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ഷു​ക്കൂ​ര്‍ വ​ക്കീ​ലി​നെ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ന്നാ​ണ് സ​ഹോ​ദ​ര​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് മു​നീ​ർ പ​റ​ഞ്ഞ​ത്.

മുനീറിന്‍റെ വാക്കുകൾ…

‘എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ ഷു​ക്കൂ​ര്‍ വ​ക്കീ​ലി​ന് ജ​നു​വ​രി 26ന് ​സ്‌​ട്രോ​ക്ക് ഉ​ണ്ടാ​യി. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം കാ​സ​ര്‍​ഗോ​ഡി​ലെ ആ​സ്റ്റ​ര്‍ മിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ച്ച​വ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ല്‍ ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട് സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ഴി​യു​ന്നു. ഇ​ട​ത് വ​ശ​ത്ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ഫി​സി​യോ​തെ​റാ​പ്പി​യും റി​ഹാ​ബി​ലി​റ്റേ​ഷ​നും തു​ട​രു​ക​യാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള പൂ​ര്‍​ണ സു​ഖ​പ്രാ​പ്തി​ക്കാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ള്‍ സ്‌​നേ​ഹ​പൂ​ര്‍​വം അ​ഭ്യ​ർ​ഥി​ക്കു​ന്നു. നി​ങ്ങ​ള്‍ എ​ല്ലാ​വ​രും ന​ല്‍​കു​ന്ന സ്‌​നേ​ഹ​ത്തി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

എ​ന്‍റെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും, ഷു​ക്കൂ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും അ​റി​യു​ന്ന എ​ല്ലാ​വ​രോ​ടും അ​പേ​ക്ഷി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും അ​ദ്ദേ​ഹം പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി പ്രാ​ർ​ഥി​ക്ക​ണം. ഒ​രു​പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തു കൊ​ണ്ടും വാ​ക്കു കൊ​ണ്ടും പ്ര​വ​ര്‍​ത്തി കൊ​ണ്ടും വി​ഷ​മ​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പൊ​റു​ത്തു കൊ​ടു​ക്ക​ണം. അ​ദ്ദേ​ഹം ത​ന്‍റെ പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് വ​രാ​നാ​യി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു’​എ​ന്നാ​ണ് സ​ഹോ​ദ​ര​ന്‍ വി​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

 

 

Related posts

Leave a Comment