ബി​എ​സ്എ​ൻ​എ​ൽ 22,000 പു​തി​യ 4-ജി ​ട​വ​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും; ട​വ​റു​ക​ളെ​ല്ലാം ഭാ​വി​ൽ 5 ജി ​സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള രീ​തി​യി​ൽ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) രാ​ജ്യ​ത്ത് 22,000 പു​തി​യ 4- ജി ​ട​വ​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്നു.​ആ​ദ്യ​ഘ​ട്ട 4- ജി ​വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ൽ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തോ​ളം 4- ജി ​ട​വ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ ഏ​ക​ദേ​ശം 98,000 ൽ ​അ​ധി​കം 4 – ജി ​സൈ​റ്റു​ക​ളും ക​മ്മീ​ഷ​ൻ ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​വ​യെ​ല്ലാം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മാ​ണെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​നി​ല​വി​ൽ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​രു​ടെ ടെ​ലി​കോം ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഒ​രു ല​ക്ഷം ട​വ​റു​ക​ൾ മ​തി​യാ​കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ബി​എ​സ്എ​ൻ​എ​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ 4- ജി ​സൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ട​വ​റു​ക​ൾ എ​വി​ടെ​യൊ​ക്കെ​യാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത് എ​ന്ന കാ​ര്യ​ത്തി​ൽ സ്പെ​സി​ഫി​ക്കേ​ഷ​ൻ ത​യാ​റാ​ക്ക​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ പു​തി​യ 22,000 ട​വ​റു​ക​ൾ​ക്കു​ള്ള ഓ​ർ​ഡ​ർ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് ( ടി​സി​എ​സ്) ന​യി​ക്കു​ന്ന ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ന​ൽ​കും. നേ​ര​ത്തേ ബി​എ​സ്എ​ൻ​എ​ലി​നാ​യി ഒ​രു ല​ക്ഷം 4- ജി ​ട​വ​റു​ക​ൾ സ്ഥാ​പി​ച്ച​ത് ഈ ​ക​ൺ​സോ​ർ​ഷ്യ മാ​ണ്.

ടി​സി​എ​സി​ന് പു​റ​മേ തേ​ജ​സ് നെ​റ്റ്‌​വ​ർ​ക്ക്സും സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ഒ​ഫ് ടെ​ലി​മാ​റ്റി​ക്സും (സി-​ഡി ഒ​ടി) ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​ക​ൺ​സോ​ർ​ഷ്യം.​ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​എ​സ്എ​ൻ​എ​ൽ രാ​ജ്യ​ത്ത് 4- ജി ​സേ​വ​നം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്ത് ത​ങ്ങ​ളു​ടെ സേ​വ​നം ഭാ​വി​യി​ൽ പൂ​ർ​ണ​മാ​യും 5 -ജി​യി​ലേ​ക്ക് മാ​റു​മ്പോ​ൾ എ​ല്ലാ ട​വ​റു​ക​ളും പ്ര​സ്തു​ത സാ​ങ്കേ​തി​ക വി​ദ്യ​യി​ലേ​ക്ക് മാ​റു​ന്ന രീ​തി​യി​ലാ​ണ് എ​ല്ലാം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 5 -ജി ​വ്യാ​പ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ബി​എ​സ്എ​ൻ​എ​ൽ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment