Set us Home Page

എ​എ​ഫ്സി അ​ണ്ട​ര്‍-23 യോ​ഗ്യ​ത; ഇ​ന്ത്യ​ക്ക് തോ​ല്‍​വി​ത്തു​ട​ക്കം

താ​ഷ്‌​കെ​ന്‍റ്: എ​എ​ഫ്സി അ​ണ്ട​ര്‍-23 ചാ​മ്പ്യ​ന്‍​ഷി​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍​വി​ത്തു​ട​ക്കം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ഉ​സ്‌​ബ​ക്കി​സ്ഥാ​ന്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ബി​ലോ​വ്, ബോ​ബി​ർ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം​വ​രെ ഗോ​ൾ വീ​ഴാ​തെ കാ​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി. എ​ന്നാ​ൽ 45-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍ ഗോ​ൾ അ​ടി ആ​രം​ഭി​ച്ചു. കോ​ബി​ലോ​വ് പെ​നാ​ൽ​റ്റി നെ​റ്റി​ലാ​ക്കി ഉ​സ്‌​ബെ​ക്കി​സ്ഥാ​ന് ലീ​ഡ് ന​ൽ​കി. 78, 85 മി​നി​റ്റു​ക​ളി​ൽ ര​ണ്ടു ഗോ​ൾ കൂ​ടി ഇ​ന്ത്യ​ൻ വ​ല​യി​ൽ നി​ക്ഷേ​പി​ച്ച് ബോ​ബി​ർ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദും കെ.​പി രാ​ഹു​ലും ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ താ​ജി​ക്കി​സ്താ​നെ നേ​രി​ടും. ഞാ​യ​റാ​ഴ്ച്ച​യാ​ണ് മ​ത്സ​രം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS