വേ​ദ​നി​ക്കു​ന്ന​വ​രു​മാ​യു​ള്ള  പ​ങ്കുവ​യ്ക്ക​ലാ​ണ് യ​ഥാ​ർഥ ക്രി​സ്മ​സ് എന്ന് അ​യി​ഷ പോ​റ്റി

കൊ​ട്ടാ​ര​ക്ക​ര: നി​ന്നെ​പോ​ലെ നി​ന്‍റെ അ​യ​ൽ​ക്കാ​ര​നെ സ്നേ​ഹി​ക്കു​വാ​നും പ​ര​സ്പ​രം ക​രു​തു​വാ​നും പ​ഠി​പ്പി​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​നം എ​ളി​മ​യു​ടെ പ്ര​തീ​ക​മാ​ണെ​ന്നും വേ​ദ​നി​ക്കു​ന്ന​വ​രു​മാ​യു​ള്ള പ​ങ്കു വ​യ്ക്ക​ലാ​ണ് യ​ഥാ​ർ​ഥ ക്രി​സ്മ​സെ​ന്നും പി.​അ​യി​ഷ പോ​റ്റി എം​എ​ൽ​എ പ​റ​ഞ്ഞു.

വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ദ​ക്ഷി​ണ മേ​ഖ​ല ത​ല​ത്തി​ൽ മാ​ർ​ത്തോ​മ്മാ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അവർ.സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ.​സ​ന്തോ​ഷ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു സ​ന്ദേ​ശം​ ന​ൽ​കി.

ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി, സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ബാ​ബു​ക്കു​ട്ടി, എം.​തോ​മ​സ്കു​ട്ടി, സോ​ണ​ൽ കോ​ഡി​നേ​റ്റ​ർ സി.​പി.​ശാ​മു​വേ​ൽ, പി.​എ.​സ​ജി​മോ​ൻ, ടി.​സി. ബാ​ബു​ക്കു​ട്ടി, മാ​ത്യു വ​ർ​ഗീ​സ്, ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts