കാ​ൽ​ല​ക്ഷ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​നുപ​ക​രം ഗ്രാ​നൈ​റ്റ് ക​ല്ലു​ക​ൾ! ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് ത​ട്ടി​പ്പ്; ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറാകാതെ കൊറിയര്‍ സര്‍വീസ്‌

ചെ​റു​തോ​ണി: ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ലൂ​ടെ 24000 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ബു​ക്ക് ചെ​യ്ത് വ​രു​ത്തി​യ​പ്പോ​ൾ ല​ഭി​ച്ച​ത് ഗ്രാ​നൈ​റ്റ് ക​ല്ലു​ക​ൾ. ചെ​റു​തോ​ണി ടൗ​ണി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ പേ​പ്പാ​റ സ്വ​ദേ​ശി പൊ​ന്നേ​ത്ത് അ​ജി​ത്താ​ണ് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ഈ​മാ​സം നാ​ലി​നാ​ണ് ഒ​രു ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ൽ 24000 രൂ​പ​യു​ടെ മൊ​ബൈ​ൽ​ഫോ​ണ്‍ ബു​ക്ക് ചെ​യ്ത​ത്. ബു​ക്കിം​ഗ് പ്ര​കാ​രമു​ള്ള പാ​ക്ക​റ്റ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി അ​ജി​ത്തി​ന് ല​ഭി​ച്ചു. പാ​ക്ക​റ്റ് പൊ​ട്ടി​ച്ചു​നോ​ക്കി​യ​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​നു പ​ക​രം ഗ്രാ​നൈ​റ്റി​ന്‍റെ മൂ​ന്നു ക​ഷണ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ അ​ജി​ത്ത് കൊ​റി​യ​ർ സ​ർ​വീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​കാ​തെ കൈ​യൊ​ഴി​ഞ്ഞു.​മു​ൻ​പ് പ​ല സാ​ധ​ന​ങ്ങ​ളും അ​ജി​ത്ത് ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്കു​ചെ​യ്ത് വാ​ങ്ങി​യി​രു​ന്നു.

തു​ച്ഛമാ​യ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന അ​ജി​ത്ത് സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​ന് മാ​സ​ങ്ങ​ളാ​യി സ്വ​രൂ​പി​ച്ചു​ ന​ൽ​കി​യ പ​ണ​മാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നാ​ളു​ക​ൾ​ക്കു​മു​ന്പ് ഓ​ണ്‍​ലൈ​ൻ ബു​ക്ക് ചെ​യ്ത് വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

Related posts