രമേഷ് പിരാടി പറഞ്ഞ മ​ര​ണ വീ​ട്ടി​ലെ ജട്ടി കഥ; രാ​ജീ​വ് ആ​ലു​ങ്ക​ലി​ന്‍റെ മ​ക​ൻ  ആ​കാ​ശ് രാ​ജീവ് ക്രിയേറ്റ് ചെയ്ത് അഭിനയിച്ച വീ​ഡി​യോ വൈ​റ​ലാകുന്നു…


ര​മേ​ഷ് പി​ഷാ​ര​ടി അ​മൃ​ത ടി​വി​യി​ലെ ഫ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം എ​ന്ന വി​നോ​ദ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ ഒ​രു ക​ഥ വീ​ഡി​യോ​യാ​യി ചി​ത്രീ​ക​രി​ച്ച്, അ​ഭി​ന​യി​ച്ച് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ആ​കാ​ശ് രാ​ജ് എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ൻ.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന്‍റെ മ​ക​നാ​ണ് ആ​കാ​ശ് രാ​ജ്. കാ​മ​റ​യും എ​ഡി​റ്റിം​ഗും സ്വ​ന്ത​മാ​യി നി​ർ​വ​ഹി​ച്ച ആ​കാ​ശ് ഒ​ന്പ​ത് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​പ​ക​ർ​ച്ച​യും ന​ട​ത്തി.

ഒ​രു മ​ര​ണ വീ​ട്ടി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ഭാ​വ​നാ​ത്മ​ക​മാ​യി ക​ഥ പ​റ​ഞ്ഞ​തി​നെ​യാ​ണ് ആ​കാ​ശ് ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന്‍റെ ഫേ​സ്ബു​ക്കി​ലാ​ണ് വീ​ഡി​യോ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. നാ​ലു ല​ക്ഷ​ത്തോ​ളം പേ​ർ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു . ഒ​രു​പാ​ടുപേ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു.

വീ​ഡി​യോ ഒ​രു​പാ​ടി​ഷ്ട​പ്പെ​ട്ട ര​മേ​ഷ് പി​ഷാ​ര​ടി ആ​കാ​ശി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും ഫ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം എ​ന്ന പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

മ​റ്റാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ മൊ​ബൈ​ൽ കാ​മ​റ​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ൽ ഇ​ത്ത​രം വീ​ഡി​യോ ആ​കാ​ശ് ചെ​യ്യാ​റു​ണ്ടെ​കി​ലും ഈ ​വീ​ഡി​യോ ഇ​ത്ര​യേ​റെ ജ​ന​കീ​യ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും കു​ടും​ബ​ത്തി​ന് ഒ​രു​പാ​ടു സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ജീ​വ്‌ ആ​ലു​ങ്ക​ൽ പ​റ​ഞ്ഞു.

ജെ​റി അ​മ​ൽ​ദേ​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​കാ​ശ് കീ​ബോ​ർ​ഡ് പ​ഠ​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​മി​ടു​ക്ക​നെ തേ​ടി സി​നി​മ​യി​ൽ നി​ന്ന് അ​ഭി​ന​യ അ​വ​സ​ര​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങി. ചേ​ർ​ത്ത​ല ക​ണ്ട​മം​ഗ​ലം ഹൈസ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് ആ​കാ​ശ് രാ​ജ്.

-റ​ഹിം പ​ന​വൂ​ർ

Related posts

Leave a Comment