എല്ലാം ‘വെള്ള’പ്പുറത്ത് പറഞ്ഞതാ സാറൻമാരേ… മാപ്പാക്കണം..! വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ…

വൈ​ക്കം: പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​വ​ർ ര​ക്ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ മർദിക്കുകയും അസ​ഭ്യ​ം പ‍റയുകയും ചെയ്ത കേസി ൽ രണ്ടുപേർ അറസ്റ്റിൽ.

ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി അ​ഖി​ൽ, വൈ​ക്കം തോ​ട്ടു​വ​ക്കം സ്വ​ദേ​ശി അ​മ​ൽ ബാ​ബു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വൈ​ക്കം വ​ലി​യ ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ലി​ങ്കു റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.45നാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു റോ​ഡി​ൽ വീ​ണു. ഈ ​സ​മ​യം ഇ​തു വഴി പോ​ലീ​സ് ജീ​പ്പ് എ​ത്തി.

വീ​ടാ​ക്ര​മ​ണ​കേ​സി​ലെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്നു പോ​ലീ​സ് സം​ഘം. വ​ഴി​യി​ൽ വീ​ണു കി​ട​ക്കു​ന്ന​വ​രെ ക​ണ്ട​തോ​ടെ പോ​ലീ​സു​കാ​ർ ജീ​പ്പി​ൽ നി​ന്നി​റ​ങ്ങി യു​വാ​ക്ക​ളെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ചു.

ഈ ​സ​മ​യം യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു.  മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ​യാ​ണ് ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment