ചേട്ടൻ അനുജനെ അടിച്ചുകൊന്ന സംഭവം! കാരണം കേട്ട് ഞെട്ടരുത്; ക​ഴി​ഞ്ഞ ഏ​ഴി​നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം…

കോ​ട്ട​യം: കോ​ട്ട​യ​ത്ത് അ​നു​ജ​ൻ ചേ​ട്ട​നെ അ​ടി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ലും ക​ഞ്ചാ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം. പു​തു​പ്പ​ള്ളി ത​ച്ചു​കു​ന്ന് കു​ന്നേ​ൽ കൊ​ച്ചു​മോ​ന്‍റെ മ​ക​ൻ കെ.​കെ സ​ന​ൽ (27) ആ​ണ് മ​രി​ച്ച​ത്.

സ​ന​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഖി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

സ​ഹോ​ദ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​മ്മ നേ​ര​ത്തെ മ​രി​ച്ചു. പി​താ​വ് വീ​ട്ടി​ലേ​ക്കു വ​രാ​റി​ല്ല. ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് സ​മീ​പ​വാ​സി​ക​ളും എ​ത്താ​റി​ല്ല.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സ​നലി​നെ വി​ളി​ച്ചു​ണ​ർ​ത്തി അ​ഖി​ൽ ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല ത​വ​ണ​യാ​യി ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്നു അ​ഖി​ൽ സ​ന​ലി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ട്ടി​ക​യ്ക്കു സ​ന​ലി​നെ മ​ർ​ദി​ക്കു​ക​യും നെ​ഞ്ച​ത്ത് ച​വി​ട്ടു​ക​യും ചെ​യ്തു.

സ​ന​ൽ മു​റ്റ​ത്ത് വീ​ണ​തോ​ടെ അ​ഖി​ൽ വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ അ​ഖി​ൽ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും സ​ന​ൽ മു​റ്റ​ത്ത് ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സ​ന​ലി​നെ വ​ലി​ച്ചു തി​ണ്ണ​യി​ൽ ക​യ​റ്റി​യ​ശേ​ഷം പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 400 രൂ​പ​യു​മാ​യി അ​ഖി​ൽ ക​ട​ന്നു​ക​ള​ഞ്ഞു.

എ​ട്ടി​നു ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​വാ​ണ് സ​ന​ൽ പ​രി​ക്കേ​റ്റ വീ​ണു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്നു ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു സ​ന​ൽ മ​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്കു പി​ന്നി​ലും നെ​ഞ്ചി​ലു​മേ​റ്റ ക്ഷ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് അ​ഖി​ലി​നെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഖി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫ്, എ​സ്ഐ അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment