എ​ക്സൈ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടിയ യുവാവിന്‍റെ മരണം; എ​ക്സൈ​സു​കാ​രേ​യും ചോ​ദ്യം ചെ​യ്യും

അ​ന്തി​ക്കാ​ട്: കു​ഴി​പ്പ​ള്ളി​ക്ക​ര​യി​ൽ എ​ക്സൈ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടി തൃ​പ്ര​യാ​ർ സ്വ​ദേ​ശി അ​ക്ഷ​യ് മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. അ​ക്ഷ​യി​നെ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

അ​ക്ഷ​യ് മ​രി​ച്ച സം​ഭ​വ​ത്തി​നു പി​റ​കി​ൽ പ്ര​ദേ​ശ​വാ​സി​ക്കു പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ക്കു​ക​യും വീ​ടും കൃ​ഷി​യും ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​നു 13 പേ​രെ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ക്ഷ​യ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്തു​ടി​ക്കു​ന്പോ​ൾ ’കേ​റി​വാ​ടാ’ എ​ന്നി​ങ്ങ​നെ വി​ളി​ച്ചു​പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ഓ​ഡി​യോ​യു​ള്ള വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

അ​ക്ഷ​യ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പ​രി​പാ​ടി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts