ആ​ൽ​ബി​ൻ മ​റ​ന്നി​ട്ടി​ല്ല സു​കു​മാ​ര​ക്കു​റു​പ്പി​നെ ! മൃ​ത​ദേ​ഹം തേ​ടി ന​ട​ന്ന സു​കു​മാ​ര​ക്കു​റു​പ്പ് ഇ​റ​ച്ചി ആ​ൽ​ബി​നെ ക​ണ്ട​തും ആ​ൽ​ബി​ൻ പി​ന്നെ അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യാ​യ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നാ​യ​തും…

അ​ന്നു രാ​ത്രി 11 മ​ണി ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വും. കേ​ര​ളം ഇ​ന്നും ഭീ​തി​യോ​ടെ ഓ​ർ​മി​ക്കു​ന്ന കൊ​ല​യാ​ളി സു​കു​മാ​ര​ക്കു​റു​പ്പ് മ​റ്റു ചി​ല​ർ​ക്കൊ​പ്പം ഇ​റ​ച്ചി ആ​ൽ​ബി​നെ കാ​ണാ​ൻ ആ​ല​പ്പുഴ പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി.

കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യി​രു​ന്ന ആ​ൽ​ബി​ന് അ​ക്കാ​ല​ത്ത് ക​ശാ​പ്പു​കടയു​ണ്ട്. രാ​ത്രി​യി​ൽ വെ​ട്ടു​ന്ന പോ​ത്തി​ന്‍റെ ഇ​റ​ച്ചി വാ​ങ്ങാ​നാ​യി​രു​ന്നി​ല്ല സു​കു​മാ​ര​ക്കു​റു​പ്പ് വ​ന്ന​ത്.

ത​നി​ക്കൊ​രു മൃ​ത​ദേ​ഹം വേ​ണ​മെ​ന്ന​താ​യി​രു​ന്നു സുകുമാര ക്കുറു​പ്പി​ന്‍റെ ആ​വ​ശ്യം. പ​റ​ഞ്ഞ തൂക്കവും ഉയരവുമുള്ള മൃ​ത​ദേ​ഹം എ​ത്തി​ച്ചു​കൊ​ടു​ത്താൽ 25,000 രൂ​പ​യാ​ണ് പ്ര​തി​ഫ​ലം പ​റ​ഞ്ഞ​ത്.

മൃ​ത​ദേ​ഹം കി​ട്ടാ​നി​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി ​ശ​രീ​രം എ​ത്തി​ച്ചു​കൊ​ടു​ത്താ​ലും മ​തി. ആ​ൽ​ബി​ന് ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​ന്നാ​ൽ ഒ​രു ല​ക്ഷംരൂപ ആ​ശ്രി​ത​രെ ഏ​ല്പി​ക്കാ​മെ​ന്നും കു​റു​പ്പ് വാ​ഗ്ദാ​നം ചെ​യ്തു.

ഇ​ൻ​ഷ്വറ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ത​ന്‍റെ ശ​രീ​ര​ത്തോ​ടു സാ​മ്യമുള്ളയാ​ളു​ടെ മൃ​ത​ദേ​ഹം അ​ന്വേ​ഷി​ച്ചു സുകുമാരക്കുറു​പ്പ് ന​ട​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്.

കൊ​ല​യും കു​ത്തും വെ​ട്ടും ക്വ​ട്ടേ​ഷ​നും തൊ​ഴി​ലാ​ക്കി​യ ആ​ൽ​ബി​ൻ നി​രൂവി​ച്ചാ​ൽ ഒ​രു മൃ​ത​ദേ​ഹം എ​ത്തി​ക്കാ​നാ​കു​മെ​ന്ന് ആ​രോ പ​റ​ഞ്ഞു​വ​ത്രേ.

അക്കാലത്ത് ഇ​റ​ച്ചി ആ​ൽ​ബി​ൻ പു​ന്ന​പ്ര​യി​ലെ​യെ​ന്ന​ല്ല ആ​ല​പ്പു​ഴ​ജില്ലയിലെ ആ​സ്ഥാ​ന ഗു​ണ്ട​യാ​ണ്. മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ മ​നു​ഷ്യ​രെ ക​ശാ​പ്പു ചെ​യ്തി​രു​ന്ന ആ​ൽ​ബി​ൻ ഇ​റ​ച്ചി ആ​ൽ​ബി​ൻ എന്ന് അ​റി​യ​പ്പെ​ട്ടത് അ​ങ്ങ​നെ​യാ​ണ്.

ക​രു​ണാ​ക​ര​ൻ എ​ന്ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ വെ​ട്ടി​യ​വ​ൻ. പൊ​ടി​യ​ൻ എ​ന്ന ഗു​ണ്ട​യെ കു​ത്തി​ക്കൊ​ന്ന​യാൾ.

രാ​ത്രി സെ​മി​ത്തേ​രി​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന‍യാൾ. ആ​ൽ​ബി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ജനങ്ങളെ വിരട്ടി പണം വാങ്ങുന്ന അ​നു​ച​ര ഗു​ണ്ട​ക​ൾ പ​ല​രാ​യി​രു​ന്നു.

ഇ​റ​ച്ചി ആ​ൽ​ബി​നെ സു​കു​മാ​ര​ക്കു​റു​പ്പ് അ​റി​യാ​ൻ മ​റ്റൊ​രു കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് വ​ണ്ടാ​ന​ത്ത് സു​കു​മാ​ര​ക്കു​റു​പ്പ് വീട് പ​ണി​യു​ന്നു​ണ്ട്.

ആ പ്രദേശത്ത് താ​മ​സി​ച്ചി​രു​ന്ന ഒ​രു അ​ഭി​സാ​രി​ക​യെ​ തേ​ടി സു​കു​മാ​ര​ക്കു​റു​പ്പും സം​ഘ​വും വ​ന്ന വേ​ള​യി​ൽ അ​വ​രു​മാ​യി ഏ​റ്റ​മു​ട്ടേ​ണ്ട സാ​ഹ​ച​ര്യം ആ​ൽ​ബി​നു​ണ്ടാ​യി.

അ​ടി​യു​ടെ പേ​രി​ൽ സു​കു​മാ​ര​ക്കു​റു​പ്പ് പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ ആ​ൽ​ബി​നെ​തി​രേ കേ​സു കൊ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ൽ​ബി​നു ​‌ മു​ന്നി​ൽ ശവശരീരം അ​ന്വേ​ഷി​ച്ച് കു​റു​പ്പ് എ​ത്തി​യ​ത്.

ഇതറിഞ്ഞ് ആ​ൽ​ബി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്ന ഇ​റ​ച്ചി​പുരു​ഷ​ൻ പറഞ്ഞു, “ഈ ​സം​ഘം അ​ത്ര ശ​രി​യ​ല്ല. പ​ണം വാ​ങ്ങിയ ശേഷം കുറുപ്പിന്‍റെ സംഘത്തെ തല്ലിവി​ടാ​ം.”

തൊ​ട്ട​ടു​ത്ത ദി​വ​സ​വും സു​കു​മാ​ര​ക്കു​റ​പ്പ് ആ​ൽ​ബി​നെ​ത്തേ​ടി വീ​ട്ടി​ലെ​ത്തി. ചാ​ക്കോ​യെ കൊ​ല​പ്പെ​ടു​ത്തി​യ ദി​വ​സ​മാ​യിരിക്കാം അത്.

മൃതദേഹം കിട്ടാതെ വന്ന സാഹചര്യത്തിൽ ആ​രെ​യെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്താ​നു​ള്ള തിരുമാന ത്തിലെത്തിയ സം​ഘ​ത്തി​നൊ​പ്പം ആ​ൽ​ബി​നെയും കൂ​ട്ടാ​നാ​ണ് കു​റു​പ്പ് വ​ന്ന​ത്.

പ​ക്ഷേ കുറുപ്പ് എത്തിയ സമയം ആൽബിൻ കൊല്ലം കള്ളിക്കാട് എ​ന്ന സ്ഥ​ല​ത്ത് കൂ​ലി​ത്ത​ല്ലി​ന് പോ​യി​രു​ന്ന​തിനാ​ൽ ചാ​ക്കോ വ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തെ​പോ​യി.

ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ശേ​ഷം സു​കു​മാ​ര​ക്കു​റു​പ്പ് ആ​ല​പ്പു​ഴ​യി​ലെ വീട്ടി ലിരുന്നു മ​ദ്യ​പി​ക്കു​ന്ന​ത് ആ​ൽ​ബി​ൻ ക​ണ്ടി​രു​ന്നു. പി​ന്നീ​ടാ​ണ് ചാ​ക്കോ​യെ കൊലപ്പെടുത്തി യതും സു​കു​മാ​ര​ക്കു​റു​പ്പ് ഒളി വിൽ പോയതും അറിയുന്നത്.

അ​തൊ​ക്കെ പ​ഴ​യ​കാ​ലം

ഇ​ന്ന് കു​റു​പ്പ് സി​നി​മ വ​ന്നു പോ​കു​ന്പോ​ൾ ആ​ൽ​ബി​ൻ തീ​ർ​ച്ച​ പ​റ​യു​ന്നു. പിടികിട്ടാപ്പു ള്ളിയായ സു​കു​മാ​ര​ക്കു​റു​പ്പ് മ​രി​ച്ച് മ​ണ്ണ​ടി​ഞ്ഞി​ട്ടു​ണ്ടാ​വും.

എ​ന്നാ​ൽ ആ​ൽ​ബി​ൻ ഇന്ന് പ​ഴ​യ ഇ​റ​ച്ചി ആ​ൽ​ബി​ന​ല്ല, മറിച്ച് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ എ​ന്ന ക​റ​തീ​ർ​ന്ന ആതുരശുശ്രൂഷക നാണ്.

ക​ള്ളും ക​ഞ്ചാ​വും കൊ​ല്ലും കൊ​ല​യു​മാ​യി ജ​യി​ലി​ലും കോ​ട​തി​യി​ലും ജീ​ർ​ണി​ച്ചു തീ​ർ​ന്ന ജീ​വി​ത​ത്തി​ൽനി​ന്ന് ഇദ്ദേഹം മാ​ന​സാ​ന്ത​ര​പ്പെ​ട്ട​തു സ്നേ​ഹ​ത്തി​ന്‍റെ​യും കാരുണ്യത്തിന്‍റെയും മ​നു​ഷ്യ​നാ​യാ​ണ്.

ശാ​ന്തിഭ​വ​ൻ എ​ന്ന അ​ഭ​യ​കേന്ദ്രം സ്ഥാപിച്ച് തെ​രു​വി​ൽ അ​ല​യു​ന്ന അനാഥർക്കും മനോരോ ഗികൾക്കും ആ​ശ്ര​യ​മാ​ണ് ഇ​ന്ന് ബ്രദർ ആ​ൽ​ബി​ൻ.

ആ​രു​മി​ല്ലാ​ത്ത​വ​രു​ടെ അ​ത്താ​ണി​യാ​യ മാ​ത്യു ആ​ൽ​ബി​ൻ ക​ഴി​ഞ്ഞ​തി​നെ​യെ​ല്ലാം നി​സം​ഗ​ത​യോ​ടെ കാ​ണു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ആ​ൽ​ബി​ൻ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും ഓ​പ്പ​ണ്‍ ജ​യി​ലി​ലു​മാ​യി പ​തി​നൊ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ആ​ല​പ്പു​ഴ സ​ബ്ജ​യി​ലി​ൽ ഏ​റെ​ക്കാ​ലം. അ​ങ്ങ​നെ 24 വ​ർ​ഷ​ത്തെ ജ​യി​ൽ ജീ​വി​തം.

ആകാശപ്പറവകളുടെ അത്താ ണിയായിരുന്ന ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ൽ, സി​സ്റ്റ​ർ ആ​നി സ്ക​റി​യ, സി​സ്റ്റ​ർ കാ​ർ​മ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ൽ​ബി​നെ മാ​ന​സാ​ന്ത​ര​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഭാ​ര്യ മേ​രി​യോ​ടൊ​പ്പം ആ​ൽ​ബി​ൻ ത​ന്‍റെ കു​ടും​ബാം​ഗത്തെയെന്നപോ​ലെ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു വ​ന്നു​പെ​ട്ട 170 അനാഥർക്ക് സംരക്ഷകനാ വുന്ന ത്. ആ​ൽ​ബി​ന് മൂ​ന്നു മ​ക്ക​ളും ഏ​ഴ് പേ​ര​ക്കി​ട​ാങ്ങ​ളു​മു​ണ്ട്.

പൊ​ടി​യ​ന്‍റെ ഇ​ട​തു നെ​ഞ്ചി​ൽ കു​ത്തി​യാ​ണ് ഇ​റ​ച്ചി ആ​ൽ​ബി​ൻ കൊ​ന്ന​ത്. അ​തേ​യി​ട​ത്ത് തി​രി​ച്ചു കു​ത്തു വാ​ങ്ങി​യും കൈ​കാ​ൽ ത​ല്ലി​യൊ​ടി​ച്ചും ന​ട്ടെ​ല്ല് ത​ക​ർ​ത്തും കു​തി​കാ​ൽ വെ​ട്ടി​യും ശ​രീ​ര​മാ​സ​ക​ലം ആ​ക്ര​മി​ക്ക​പ്പെ​ട്ടും ഇ​റ​ച്ചി ആ​ൽ​ബി​ൻ പ​ല​വ​ട്ടം മ​ര​ണ​ത്തി​നു മു​ന്നി​ൽ പി​ട​ഞ്ഞു.

പ​ക്ഷേ, ആ​ൽ​ബി​നെ ദൈ​വം ഇ​ത്ത​ര​മൊ​രു ലോ​ക​ത്തേ​ക്ക് ന​യി​ച്ചു. മാ​ന​സാ​ന്ത​ര​ത്തി​ന്‍റെയും പാ​പ​പ്പരി​ഹാ​ര​ത്തി​ന്‍റെ​യും ജീ​വി​ത​മാ​ണ് ശാ​ന്തി ഭ​വ​നി​ൽ ഇ​ന്നു കാ​ണാ​നാ​വു​ക.

Related posts

Leave a Comment