കുരുക്ക് മുറുകുന്നു! അമ്പലവയല്‍ മര്‍ദനം; പ്രതി സജീവാനന്ദനെതിരെ പീഡനശ്രമത്തിനും കേസ്; യുവതിയുടെ മൊഴി ഇങ്ങനെ…

അ​ന്പ​ല​വ​യ​ൽ: ടൗ​ണി​ൽ ക​ഴി​ഞ്ഞ 21 നു ​രാ​ത്രി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി സ​ജീ​വാ​ന​ന്ദ​നെ​തി​രെ കു​രു​ക്കു മു​റു​കു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

സ​ജീ​വാ​ന​ന്ദ​നൊ​പ്പം ലോ​ഡ്ജി​ലെ​ത്തി യു​വ​തി​യെ​യും യു​വാ​വി​നെ​യും ശ​ല്യം​ചെ​യ്യാ​ൻ ശ്ര​മി​ച്ച മ​റ്റു ര​ണ്ടു പേ​രെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തു.

ലോ​ഡ്ജി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സ​ജീ​വാ​ന​ന്ദ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​നു മു​തി​ർ​ന്നെ​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ന​ശി​പ്പി​ച്ചു​വെ​ന്നും യു​വ​തി പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​നേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ജീ​വാ​ന​ന്ദ​ൻ ഒ​ളി​വി​ലാ​ണ്.

Related posts