ഈ നാട്ടിൽ ഇങ്ങനെയും കുറേ നല്ല മനുഷ്യരുണ്ട്..! ആംബുലൻസ് ഡ്രൈവർക്കും ഒാട്ടോ ഡ്രൈവർക്കും അഭിനന്ദന പ്രവാഹം

കോ​ട്ട​യം: ഒ​ട്ടോ​റി​ക്ഷ​യി​ൽ യു​വ​തി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പാ​ത്താ​മു​ട്ടം സ്വ​ദേ​ശി പ്ലാ​പ്പ​റ​ന്പി​ൽ ര​ഞ്ജി​ത്തി​നും ച​വി​ട്ടു​വ​രി​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ വി.​കെ സ​ന്തോ​ഷി​നും അ​ഭി​ന​ന്ദ​ന പ്ര​വ​ഹാം.

ഇ​രു​വ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​ന​ട്ടാ​ശേ​രി സ്വ​ദേ​ശി​യാ​യ ശ്രീ​ക്കു​ട്ടി ബാ​ബു​ജി (27)യാ​ണു കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​വ​ഴി ബ​സേ​ലി​യ​സ് കോ​ള​ജി​നു മു​ന്നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ പ്ര​സ​വി​ച്ച​ത്.

26നാ​ണു ശ്രീ​ക്കു​ട്ടി​ക്കു പ്ര​സ​വ തീ​യ​തി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ യു​വ​തി​യും ഇ​ള​യ സ​ഹോ​ദ​ര​നും മാ​ത്രം വീ​ട്ടി​ലു​ള്ള​പ്പോ​ൾ വേ​ദ​ന തു​ട​ങ്ങി.

ഇ​തോ​ടെ​യാ​ണ് ച​വി​ട്ടു​വ​രി സ്റ്റാ​ൻ​ഡി​ലെ സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച​ത്. ബ​സേ​ലി​യ​സ് കോ​ള​ജി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​സ​വ​വേ​ദ​ന കൂ​ടി.

ഇ​തോ​ടെ ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യി​ട്ട് സ​ന്തോ​ഷ് ആ​ളു​ക​ളെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു.

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ സ​ന്തോ​ഷ് നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗി​യെ ഇ​റ​ക്കി​യ​ശേ​ഷം ആം​ബു​ല​ൻ​സി​ൽ ര​ഞ്ജി​ത്ത് എ​ത്തി​യ​ത്.

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​തോ​ടെ ഇ​റ​ങ്ങി​യ ര​ഞ്ജി​ത്ത് ആം​ബു​ല​ൻ​സി​ൽ​നി​ന്നും തു​ണി എ​ടു​ത്ത​ശേ​ഷം കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി. കു​ട്ടി​യു​ടെ പൊ​ക്കി​ൾ കൊ​ടി​പോ​ലും ഈ ​സ​മ​യം വേ​ർ​പ്പെ​ട്ടി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് സ​ന്തോ​ഷും ര​ഞ്ജി​ത്തും ചേ​ർ​ന്നു കു​ട്ടി​യേ​യും യു​വ​തി​യെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്നാ​ണ് പൊ​ക്കി​ൾ കൊ​ടി വേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​മ്മ​യ്ക്കും കു​ഞ്ഞി​നും സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment