രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നുപോയി…! പുകയില കേസിൽ പ്രധാന പ്രതി ഈരാറ്റുപേട്ട സ്വദേശി ?

ഈ​രാ​റ്റു​പേ​ട്ട: 20 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ സ്വ​ദേ​ശി​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​യാ​ൾ ഈ​രാ​റ്റു​പേ​ട്ട-​മു​ട്ടം റോ​ഡി​ലെ ക​ള​ത്തു​ക​ട​വ് ഭാ​ഗ​ത്തെ ഗോ​ഡൗ​ണ്‍ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ റെ​യ്ഡി​​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

28 ചാ​ക്കു​ക​ളി​ലാ​യി പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഗോ​ഡൗ​ണ്‍ പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു വി​വ​ര​മ​റി​ഞ്ഞ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തു ന​ട​യ്ക്ക​ൽ സ്വ​ദേ​ശി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

ഇ​യാ​ൾ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്കു ഇ​റ​ക്കി ന​ല്കാ​റു​ണ്ടെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ഇ​യാ​ൾ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ൾ സ്ഥി​ര​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ള​ത്തു​ക​ട​വ് സ്വ​ദേ​ശി​യു​ടെ ഗോ​ഡൗ​ണ്‍ ആ​റു മാ​സം മു​ന്പാ​ണ് ന​ട​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. റ​ബ​ർ മാ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഗോ​ഡൗ​ണ്‍ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം വാ​ഹ​ന​ങ്ങ​ൾ വ​ന്നു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ര​ഹ​സ്യ​വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

ന​ർ​ക്കോ​ട്ട​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​എം. ജോ​സ്, പാ​ലാ ഡി​വൈ​എ​സ്പി ബി. ​പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ, ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്ഐ​മാ​രാ​യ എം.​എ​ച്ച്. അ​നു​രാ​ജ്, ഷ​ജു​ദീ​ൻ റാ​വു​ത്ത​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ജി​മോ​ൻ, ദി​ലീ​പ്, അ​ഭി​ലാ​ഷ്, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി​ത്ത് ബി. ​നാ​യ​ർ, തോം​സ​ണ്‍ കെ. ​മാ​ത്യു, ഷ​മീ​ർ സ​മ​ദ്, പ്ര​തീ​ഷ് രാ​ജ്, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, വി.​കെ. അ​നീ​ഷ്, പി.​എം. ഷി​ബു, എ​സ്. അ​രു​ണ്‍ എ​ന്നി​വ​രാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment