കൈ പിരിച്ച് ഓടിക്കാൻ ശ്രമം, വസ്ത്രം വലിച്ചു കീറി; മദ്യപിച്ചെത്തിയ സംഘം വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു; രണ്ടുപേർ അ​റ​സ്റ്റി​ൽ


തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത രണ്ടുപേർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ മു​റി​വ് ഡ്ര​സ്‌​സ് ചെ​യ്യാ​നെ​ത്തി​യ റ​ഷീ​ദ്, റ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ശ്വാ​സ​ത​ട​സ്‌​സ​വു​മാ​യി എ​ത്തി​യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്ന ഡോ​ക്ട​റു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ൾ ക​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​രി​മ​ടം സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ്, റ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത​ത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി, സി​ഐ. രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​കളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​ജി​എം​ഒ​എ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ന്തോ​ഷ് ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​പ​ത്മ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ്ര​സ്താ​വി​ച്ചു.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഒ​പി ബ​ഹി​ഷ്ക​രി​ച്ചു​ള്ള സ​മ​രം ഇ​ന്ന് ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.

Related posts

Leave a Comment