ന​വം​ബ​ർ 3 ഞാ​യ​ർ മു​ത​ൽ സ​മ​യം ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട്; കാരണം…

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ ന​വം​ബ​ർ 3 ഞാ​യ​ർ പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട് തി​രി​ച്ചു​വ​യ്ക്കും. 2019 മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സ​മ​യം ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പോ​ട്ടു തി​രി​ച്ചു വ​ച്ചി​രു​ന്ന​ത്.

ഫാ​ൾ സീ​സ​ണി​ൽ ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ടും, വി​ന്‍റ​ർ സീ​സ​ണി​ന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടും, തി​രി​ച്ചു​വ​യ്ക്കു​ന്ന സ​മ​യം മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ൽ വ​ന്ന​തു ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിം​ഗ്, വി​ന്‍റ​ർ, സീ​സ​ണു​ക​ളി​ൽ പ​ക​ലി​ന്‍റെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ചു.

വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും, ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ച വൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ൽ സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത് സ്പ്രിം​ഗ് ഫോ​ർ​വേ​ർ​ഡ്, ഫാ​ൾ ബാ​ക്ക് വേ​ർ​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​രി​സോ​ണ, ഹ​വാ​യ്, പു​ർ​ട്ടൊ​റി​ക്കൊ, വെ​ർ​ജി​ൻ ഐ​ല​ന്‍റ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts