അ​ണ​ലി​യെ പോ​ക്ക​റ്റി​ലി​ട്ടു ന​ട​ന്ന യു​വാ​വി​ന് ക​ടി​യേ​റ്റു; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് നാ​ട്ടു​കാ​ർ

മ​ല​പ്പു​റം: മ​ല​പ്പു​റം അ​രീ​ക്കോ​ട്ട് പാ​മ്പി​നെ പോ​ക്ക​റ്റി​ലി​ട്ട് ചാ​യ​കു​ടി​ക്കാ​നെ​ത്തി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി. അ​രീ​ക്കോ​ട് ഒ​താ​യി അ​ങ്ങാ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.​ ചാ​യ​ക്ക​ട​യി​ലി​രി​ക്കു​മ്പോ​ൾ അ​രി​കി​ലി​രു​ന്ന ആ​ൾ​ക്ക് പാ​മ്പി​നെ കാ​ണി​ച്ചുകൊ​ടു​ത്ത​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

നാ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ പോ​ക്ക​റ്റി​ൽ നി​ന്ന് പാ​മ്പി​നെ എ​ടു​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ​ക്ക് ക​ടി​യേ​റ്റി​ട്ടു​ണ്ട്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​ണ​ലി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി പോ​ക്ക​റ്റി​ലി​ട്ട് ന​ട​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​ത്.വേ​ന​ൽ​ച്ചൂ​ട്‌ വ​ർ​ധി​ച്ച​തോ​ടെ ത​ണു​പ്പു​തേ​ടി പാ​മ്പു​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്‌ അ​പാ​യ ഭീ​ഷ​ണി​യാ​കുമ്പോ​ഴാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ അ​ഭ്യാ​സം.​

ഏ​താ​നും​ദി​വ​സം മു​മ്പ് തൃ​ശൂ​ർ മ​റ്റ​ത്തൂ​രി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​വ​യ​സു​കാ​ര​നും ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​വ​യ​സു​കാ​ര​നും പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment