പാപ്പരാസികളെക്കുറിച്ച് അനാൽക്കലി മരിക്കാർപറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല നമ്മൾ ജീവിക്കുന്നത് ഇപ്പോഴത്തെ സമൂഹത്തിലാണ് അതിനനുസരിച്ച് ഓരോരുത്തരും മാറണമെന്ന് അനാൽക്കലി മരിക്കാർ. നമ്മുടെ സിനിമ പ്രമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. ഈ ക്യാപ്ഷൻസ് ഒക്കെയാണ് ആളുകൾക്ക് വേണ്ടത്.
പിആർ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്. സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണ്. നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹം. ഇവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല എന്ന് അനാൽക്കലി പറഞ്ഞു.
