നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ്) പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഏറേ ശ്രദ്ധേയമാണ്.
മഴ ഫിലിംസിന്റെ ബാനറിൽ രമേശ് എസ്. മകയിരം നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. ഗാനരചന-രമേശ് എസ്. മകയിരം, ആശ വാസുദേവൻ നായർ, സംഗീതം-ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്, ആർട്ട്സ്-ശ്രുതി, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, സൗണ്ട് ഡിസൈൻ-ഷാജി മാധവൻ, മേക്കപ്പ്-ബിനു സത്യൻ, നവാസ് ഷെജി, അസോ സിയേറ്റ് ഡയറക്ടർ-ഷാജി എ. ജോൺ,അവിനേഷ്, ജോസ്, ഡിസൈൻ-ആർക്കെ,വിതരണം-എസ്എഫ്സി ആർട്ട്സ്, പിആർഒ-എ.എസ്. ദിനേശ്, മനു ശിവൻ.
