മോ​ഷ്ടാ​വി​നെ കാ​ട്ടി​കൊ​ടു​ത്തി​ട്ടും പോലീസ് പ​രാ​തി സ്വീ​ക​രി​ച്ചി​ല്ലെന്ന ആക്ഷേപവുമായി യുവാവ്

കു​ള​ത്തൂ​പ്പു​ഴ: പാ​ത​യോ​ര​ത്താ​യ് ബൈ​ക്കി​നു മു​കളി​ൽ വ​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് പ​ട്ടാ​പ്പക​ൽ മോ​ഷ്ടാ​വ് ക​ട​ത്തി. സി​സി​റ്റി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ൻെ​റ വീ‌​ഡിയോ ദൃ​ശ്യകു​ള​ത്തൂ​പ്പു​ഴ പോലീ​സി​നെ കാ​ട്ടി പ​രാ​തി​പ​റ​യാ​ൻ ശ്ര​മി​ച്ച​ങ്കി​ലും പ​രാ​തി​കേ​ൾക്കാ​ൻ പോ​ലും പോലീസ് തയാറായില്ലെന്ന് ആക്ഷേപം.

ഒ​രു ഹെ​ൽ​മ​റ്റ് അ​ല്ല​യോ എ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നീ​ഷി​ൻെ​റ ഹെ​ൽ​മ​റ്റാ​ണ് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​ട​ത്തി​കൊ​ണ്ട് പോ​യ​ത്. കു​ള​ത്തൂ​പ്പു​ഴ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ലാണ് സം​ഭ​വം.

ബാ​ങ്കി​ൽ വാ​യ്പാ ഇ​ട​പാ​ട് ന​ട​ത്താ​നാ​യ് എ​ത്തി​യ അ​നീ​ഷും മാ​താ​വും ബാ​ങ്കി​നു​മു​ന്നി​ൽ ബൈ​ക്ക് സ്റ്റാ​ൻ​റി​ൽ വ​ച്ച് ഹെ​ൽ​മ​റ്റ് ഊ​രി ഇ​തി​നു​മു​ക​ളി​ൽ തൂ​ക്കി​യി​ട്ട് ബാ​ങ്കി​നു​ള​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ബൈക്കിലെത്തിയ യു​വാ​വ് ബൈ​ക്ക് മ​റ്റൊ​രു​ക​ട​ക്ക് മു​ന്നി​ൽ നി​ർ​ത്തി​വ​ച്ച് അ​നീ​ഷി​ൻെ​റ ബൈ​ക്കി​നു​മു​ന്നി​ലെ​ത്തി ഹെ​ൽ​മ​റ്റ് കൈ​ക്ക​ലാ​ക്കി ക​ട​ക്കു​ന്ന​താ​യ് ബാ​ങ്കി​ലെ സി​സി​റ്റി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

സം​ഭ​വ​സ​മ​യം സ​മീ​പ​ത്താ​യ് ഉ​ണ്ടാ​യി​രു​ന്ന വൃ​ദ്ധ​യോ​ട് മോ​ഷ്ടാ​വ് സം​സാ​രി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്തി അ​ന്വേഷിച്ച​പ്പോ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​യത്. എ​ന്നാ​ൽ ഇ​തേ​കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​തു​മി​ല്ല.

അ​തേ​സ​മ​യം അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മോ​ഷ്ടാ​ക്ക​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മ​റ​യാ​ക്കാ​നാ​ണ് ഹെ​ൽ​മ​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ക​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തു​ന്ന​ത് .പ്ര​ദേ​ശ​ത്ത് മു​മ്പും സ​മാ​ന മാ​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts