നടൻ അനിൽ മുരളി അന്തരിച്ചു

കൊ​ച്ചി: ന​ട​ൻ അ​നി​ൽ മു​ര​ളി (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്തു​കൂ​ടി​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്.

ബാ​ബ ക​ല്യാ​ണി, ചാ​ന്തു​പൊ​ട്ട്, അ​യാ​ളും ഞാ​നും ത​മ്മി​ൽ, മാ​ണി​ക്യ​ക്ക​ല്ല്, പോ​ക്കി​രി​രാ​ജ, ക​ർ​മ​യോ​ദ്ധാ, ആ​മേ​ൻ, പു​ത്ത​ൻ​പ​ണം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment