രോ​ഗ​നി​ര്‍​ണ​യം തെ​റ്റി; രോ​ഗി​ക്ക് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും മൂ​ന്നു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കോ​ട്ട​യം: തെ​റ്റാ​യ രോ​ഗ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ ചി​കി​ത്സാ പി​ഴ​വു മൂ​ലം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി എ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വൈ​ക്കം ചെ​മ്മ​നാം​ക​രി​യി​ലു​ള്ള ഇ​ന്‍​ഡോ-​അ​മേ​രി​ക്ക​ന്‍ ആ​ശു​പ​ത്രി​യോ​ടും ചി​കി​ത്സ​ക​നാ​യ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​കെ. പ​ര​മേ​ശ്വ​ര​നോ​ടും ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍. തൊ​ടു​പു​ഴ കോ​ടി​ക്കു​ളം സ്വ​ദേ​ശി എ​ന്‍.​കെ. സു​കു​മാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ക​ഴു​ത്തു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് 2016ലാ​ണ് വൈ​ക്കം ചെ​മ്മ​നാം​ക​രി​യി​ലു​ള്ള ഇ​ന്‍​ഡോ അ​മേ​രി​ക്ക ആ​ശു​പ​ത്രി​യെ സു​കു​മാ​ര​ന്‍ സ​മീ​പി​ച്ച​ത്. എം​ആ​ര്‍​ഐ. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടി​ബി രോ​ഗ​മാ​ണെ​ന്നു നി​ര്‍​ണ​യി​ച്ച ഡോ. ​കെ പ​ര​മേ​ശ്വ​ര​ന്‍ സ്റ്റെ​പ്റ്റോ​മൈ​സി​ന്‍ 1000 എം.​ജി. എ​ന്ന മ​രു​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ പ​രാ​തി​ക്കാ​ര​ന്‍ വീ​ണ്ടും ഡോ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ള്‍ ഈ ​മ​രു​ന്നി​നു പ​ക​രം മ​റ്റൊ​രു മ​രു​ന്നു നി​ര്‍​ദേ​ശി​ച്ചു.

തു​ട​ര്‍​ന്നു പ​രാ​തി​ക്കാ​ര​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നെ സ​മീ​പി​ക്കു​ക​യും അ​വി​ടെ വീ​ണ്ടും ന​ട​ത്തി​യ എം​ആ​ര്‍​ഐ പ​രി​ശോ​ധ​ന​യി​ല്‍ ന​ട്ടെ​ല്ലി​ല്‍ അ​സ്ഥി​രോ​ഗം മാ​ത്ര​മേ ബാ​ധി​ച്ചി​ട്ടു​ള്ളൂ എ​ന്നും മ​റ്റ് അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യെ​ന്നും ക​ണ്ടെ​ത്തി.
ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് 2017 ല്‍ ​കോ​ട്ട​യം ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും​ത​ന്നെ ന​ട​ത്താ​തെ തെ​റ്റാ​യ രോ​ഗ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ മ​റ്റു മ​രു​ന്നു​ക​ള്‍ ന​ല്‍​കി പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ക്കി​യ​ത് എ​തി​ര്‍​ക​ക്ഷി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ സേ​വ​ന​ന്യൂ​ന​ത​യും മെ​ഡി​ക്ക​ല്‍ അ​ശ്ര​ദ്ധ​യു​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി.

പ​രാ​തി​ക്കാ​ര​നു​ണ്ടാ​യ മാ​ന​സി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ച് ഡോ. ​കെ. പ​ര​മേ​ശ്വ​ര​നും ഇ​ന്‍​ഡോ അ​മേ​രി​ക്ക ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് 3,00,000/ രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ഡ്വ. വി.​എ​സ്. മ​നു​ലാ​ല്‍ പ്ര​സി​ഡ​ന്‍റ്, അ​ഡ്വ. ആ​ര്‍. ബി​ന്ദു. കെ.​എം. ആ​ന്‍റോ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment