സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം! അപര്‍ണ പ്രശാന്തിക്ക് ഫേസ്ബുക്കില്‍ വധഭീഷണിയും അശ്ലീല കമന്റുകളും; പോലീസ് അന്വേഷണം ഊര്‍ജിതം

മ​ല​പ്പു​റം: അ​ല്ലു അ​ർ​ജു​ന്‍റെ സി​നി​മ​യെ​ക്കു​റി​ച്ച് ഫേസ് ബു​ക്കി​ൽ പോ​സ്റ്റി​ട്ട നി​രൂ​പ​ക​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​പ​ർ​ണ പ്ര​ശാ​ന്തി​യു​ടെ ഫേസ്ബു​ക്ക് പേജിൽ വ​ധ​ഭീ​ഷ​ണി​യും അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും ന​ട​ത്തി​യ പ​രാ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ ടി.​എ​സ്.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം.​സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം.

അ​ങ്ങാ​ടി​പ്പു​റം സ്വദേശിയും പ്രശസ്ത എഴുത്തുകാരിയുമായ പ്ര​ഫ.​ പി. ഗീ​ത​യു​ടെ മ​ക​ളും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യുമാ​യ അ​പ​ർ​ണ​യു​ടെ ഫേസ്ബു​ക്ക് വോ​ളി​ലാ​ണ് ഭീ​ഷ​ണി നി​റ​ഞ്ഞ​ത്. അ​ല്ലു അ​ർ​ജു​ന്‍റെ പു​തി​യ ഡ​ബ്ബിം​ഗ് ചി​ത്രം “എ​ന്‍റെ പേ​ര് സൂ​ര്യ എ​ന്‍റെ നാ​ട് ഇ​ന്ത്യ’ ക​ണ്ടു ത​ല​വേ​ദ​ന​യെ​ടു​ത്തു എ​ന്ന അ​പ​ർ​ണ പ്ര​ശാ​ന്തി​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ​യാ​ണ് അ​ല്ലു ആ​രാ​ധ​ക​ർ അ​സ​ഭ്യ​വ​ർ​ഷ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഡ​ബ്ബിം​ഗ് സൃ​ഷ്ടി​ച്ച ആ​സ്വാ​ദ​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും മ​ഴ മൂ​ലം തീയ​റ്റ​റി​ൽ കു​ടു​ങ്ങി​യ​തും കൂ​ടി​യാ​യ​പ്പോ​ൾ ആ​കെ ത​ല​വേ​ദ​ന​യാ​യി എ​ന്നു ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു അ​പ​ർ​ണ.

ആ​ദ്യ​മൊ​ക്കെ അ​വ​ഗ​ണി​ച്ചെ​ങ്കി​ലും അ​സ​ഭ്യ​വും അ​പ​മാ​ന​വും അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ ഹൈ​ ടെ​ക് സെ​ല്ലി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ബോ​ക്സി​ലും ക​മ​ന്‍റി​ലും വ​രു​ന്ന അ​വ​ഹേ​ള​ന​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​തം അ​പ​ർ​ണ മ​ല​പ്പു​റം സൈ​ബ​ർ​സെ​ല്ലി​ലും ഹൈ​ടെ​ക് സെ​ല്ലി​ലും പരാതി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ത​ന്‍റെ നേ​രെ ആ​രാ​ധ​ക​ർ ന​ട​ത്തി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​ല്ലു അ​ർ​ജു​ൻ ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ക്ഷ​മ ചോ​ദി​ച്ച​താ​യി അ​പ​ർ​ണ അ​റി​യി​ച്ചു.

Related posts