അരൂർ ഉപതെരഞ്ഞെടുപ്പിൽ മ​ഴ ത​ള​ർ​ത്താ​ത്ത ആ​വേ​ശ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ മു​ന്നേ​റ്റം

തു​റ​വൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ലും ആ​വേ​ശം കെ​ടാ​തെ ശ​ക്ത​മാ​യി മു​ന്നേ​റു​ക​യാ​ണ് അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​ള്ള ശ​ക്ത​മാ​യ മ​ഴ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ണി​ക​ളു​ടെ ആ​വേ​ശം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ തേ​രോ​ട്ട​മാ​ണ് അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ന​ട​ക്കു​ന്ന​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി വ​ൻ നേ​തൃ​പ​ട​യാ​ണ് യു​ഡി​എ​ഫി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണം ന​യി​ക്കു​ന്പോ​ൾ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ശ്രീ​ധ​ര​ൻ പി​ള്ള, പി.​കെ. കു​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ എ​ൻ​ഡി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം തു​ട​രു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണം ഇ​ന്ന​ലെ പ​ള്ളി​പ്പു​റ​ത്തു നി​ന്നു തു​ട​ങ്ങി അ​രൂ​ക്കു​റ്റി​യി​ൽ സ​മാ​പി​ച്ചു. വ​ൻ ജ​ന​കീ​യ​സാ​ന്നി​ധ്യം പ​ര്യ​ട​ന​ത്തി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു.​സി.​പു​ളി​ക്ക​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദി​നം പ​ള്ളി​പ്പു​റ​ത്തു നി​ന്ന് ആ​രം​ഭി​ച്ച് തൃ​ച്ചാ​റ്റു​കു​ള​ത്ത് സ​മാ​പി​ച്ചു.

അ​ണി​ക​ളി​ൽ വ​ൻ ആ​വേ​ശ​മാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ക​ണ്ട​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ വാ​ഹ​ന പ്ര​ച​ര​ണം അ​രൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ച​ന്തി​രൂ​രി​ൽ സ​മാ​പി​ച്ചു.അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ്മ​തി​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വീ​പ്
സം​ഘം സം​ഘ​ടി​പ്പി​ച്ച വോ​ട്ടു​ദീ​പം പ​രി​പാ​ടി​ക്ക് ജി​ല്ല ാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള ദീ​പം തെ​ളി​ക്കു​ന്നു

Related posts